ഹരിയാന: സ്‌കൂളിൽ നിന്നു മടങ്ങവേ ഏഴ് വയസുകാരിക്ക് ലൈംഗിക പീഡനം. ഹരിയാനയിലെ റെവാരിയിലാണ് സംഭവം. ഇക്കഴിഞ്ഞ ഒക്ടോബർ 16നാണ് ബാലികയെ 38കാരൻ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. രക്തത്തിൽ കുളിച്ചു വീട്ടിലെത്തിയ കുട്ടി അമ്മയോട് സംഭവം വിവരിച്ചു. പിന്നീട് പൊലീസെത്തി ബാലികയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്‌തതതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.