sabarimala-women-entry

1. ശബരിമല സന്നിധാനത്ത് എത്തിയ യുവതികൾ മലയിറങ്ങുന്നു. മടക്കം, കനത്ത പൊലീസ് സുരക്ഷയിൽ. വിശ്വാസ ലംഘനം ഉണ്ടാകരുത് എന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ആചാര ലംഘനം ഉണ്ടായാൽ ശ്രീകോവിൽ അടച്ചിടും എന്ന് തന്ത്രി മുന്നറിയിപ്പ് നൽകിയതായും ഐ.ജി യുവതികളെ അറിയിച്ചു. മലയിറങ്ങുന്നത്, ഐ.ജിയുടെ നിർദ്ദേശം മാനിച്ചും വീടിന് നേരെ ആക്രമണം ഉണ്ടായത് കണക്കിൽ എടുത്തും എന്ന് രഹ്നാ ഫാത്തിമ

2. തന്ത്രി കുടുംബവും നിലപാട് കടുപ്പിച്ചതോടെ സംസ്ഥാനത്ത് നിർണായക കൂടിക്കാഴ്ചകൾ. ഡിയജിയപിയുമായി ഗവർണറുടെ കൂടിക്കാഴ്ച. എ.കെ.ജി സെന്ററിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി കോടിയേരി ചർച്ച നടത്തുന്നു. രണ്ട് കൂടിക്കാഴ്ചകളിലേയും മുഖ്യ അജണ്ട, നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ഒപ്പം ഇനി സ്വീകരിക്കേണ്ട നടപടികളും. ആക്ടിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമല എന്ന പുണ്യഭൂമിയെ മാറ്റില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ക്ഷേത്ര ദർശനത്തിനായി യുവതികളെ സന്നിധാനത്തേക്ക് എത്തിക്കുന്നതിന് മുൻപ് അവരുടെ പശ്ചാത്തലം പൊലീസ് അന്വേഷിക്കേണ്ടതായിരുന്നു

3. സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് ഭരണഘടനാ സ്ഥാപനമായ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ ഇപ്പോൾ പൊലീസ് നടപ്പന്തലിലെത്തിച്ചത് യഥാർത്ഥ വിശ്വാസികളാണ് എന്നത് സംശയമുണ്ട് എന്നും മന്ത്രി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംരക്ഷണത്തിൽ ശബരിമല നടപ്പന്തലിലേക്ക് എത്തിയത് കൊച്ചി സ്വദേശി രഹ്നാ ഫാത്തിമയും ആന്ധ്രാ സ്വദേശിയായ മാദ്ധ്യമ പ്രവർത്തക കവിതയും. ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘത്തിന്റെ സുരക്ഷാ അകമ്പടിയോടെ ആണ് പ്രതിഷേധങ്ങൾ കടന്ന് ഇവർ സന്നിധാനത്ത് എത്തിയത്

4. ഹൈദരാബാദ് സ്വദേശിയായ കവിത സന്നിധാനത്ത് എത്തിയത് റിപ്പോർട്ടിംഗിന് വേണ്ടി എന്ന് വിവരം. കഴിഞ്ഞ ദിവസം രാത്രിയാണ് കവിത ശബരിമലയിലേക്ക് കയറാൻ പൊലീസ് സുരക്ഷ വേണം എന്ന ആവശ്യവുമായി രംഗത്തെത്തിയത്. എന്നാൽ രാത്രി സുരക്ഷ ഒരുക്കാൻ കഴിയില്ലെന്ന് പൊലീസ് നിലപാട് എടുതോടെ യാത്ര രാവിലത്തേക്ക് മാറ്റുക ആയിരുന്നു. രഹ്ന ഫാത്തിമയോട് മലയിറങ്ങണം എന്ന് പൊലീസ് ആവശ്യപ്പെട്ടു എങ്കിലും മടങ്ങാൻ അവർ തയ്യാറായിരുന്നില്ല. പിന്നീട് ഐ.ജി ശ്രീജിത്ത് നടത്തിയ ചർച്ചയിൽ യുവതി നിലപാട് മാറ്റുക ആയിരുന്നു

5. ശബരിമല വിഷയത്തിൽ തീവ്രവും കൊടിപിടിച്ചുള്ളതുമായ സമരം വേണ്ടെന്ന് നേതാക്കൾക്ക് നിർദ്ദേശം നൽകി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നേതാക്കൾ പ്രകോപനപരമായ സമര രീതികളിലേക്ക് കടക്കരുത്. നിർദ്ദേശം, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആയുള്ള കൂടിക്കാഴ്ചയിൽ

6. വിശ്വാസികൾക്ക് ഒപ്പമാണ് പാർട്ടി എന്ന് നിലപാട് അറിയിച്ച നേതാക്കൾ സംസ്ഥാനത്ത് പ്രത്യക്ഷത്തിൽ സമരം ഏറ്റെടുത്ത ബി.ജെ.പി രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നു എന്ന ആശങ്കയും രാഹുലിനെ അറിയിച്ചു. തീവ്ര സമരത്തിലേക്ക് നീങ്ങുന്നത് കോൺഗ്രസ് നിലപാടിന് വിരുദ്ധമാണെന്നും ആചാരങ്ങളെ പിന്തുണയ്ക്കുന്ന സ്ത്രീകളുടെ വികാരം മാനിക്കണം എന്നും രാഹുൽ നിർദേശിക്കുക ആയിരുന്നു

7. അതേസമയം, കോൺഗ്രസ് പ്രത്യക്ഷ സമരത്തിന് ഇല്ലെന്ന തീരുമാനം നേരത്തെ എടുത്തതിനാൽ ഹൈക്കമാന്റുമായി അക്കാര്യം ചർച്ച ചെയ്തില്ല എന്ന് രമേശ് ചെന്നിത്തല. രാഹുലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം എ.കെ ആന്റണിയുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തി. നേരത്തെ എ.കെ ആന്റണിയും കെ.സി വേണുഗോപാലും രാഹുലിനെ കണ്ട് നിലവിലെ സാഹചര്യം അറിയിച്ചിരുന്നു

8. സുപ്രീംകോടതി വിധിക്ക് പിന്നാലെ ശബരിമല സന്നിധിയിൽ യുവതികൾ എത്തിയ സാഹചര്യത്തിൽ പ്രതികരിച്ച് പന്തളം കൊട്ടാരം. ആചാര ലംഘനം നടന്നാൽ നടയടച്ച് താക്കോൽ ഏൽപ്പിക്കണം എന്ന് തന്ത്രി കണ്ഠരര് രാജീവരിന് നിർദ്ദേശം നൽകി പന്തളം കൊട്ടാരം. നിർവാഹക സമിതി സെക്രട്ടറി നാരായണ വർമ്മയാണ് ഇത്തരത്തിൽ നിർദ്ദേശം നൽകിയത്

9. അതിനിടെ, പ്രതിഷേധത്തിന്റെ ഭാഗമായി ശബരിമലയിൽ പ്രവേശിക്കാതെ മടങ്ങിയ ആലപ്പുഴ അർത്തുങ്കൽ സ്വദേശിനി ലിബി സുപ്രീംകോടതിയിലേക്ക്. തനിക്ക് തന്റെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട് എന്നും പ്രത്യേകിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്നും ഫെയ്സ് ബുക്ക് പോസ്റ്റ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ പോയ തന്റെ വീട്ടിലേക്കും ഓഫീസിലേക്കും ബി.ജെ.പി മാർച്ച് സംഘടിപ്പിച്ചിരിക്കുക ആണ് എന്നും സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യും എന്നും ലിബി

10. ഭൂമാതാ ബ്രിഗേഡിയർ നേതാവ് തൃപ്തി ദേശായി പൊലീസ് കസ്റ്റഡിയിൽ. പൂന പൊലീസാണ് തൃപ്തിയെ കസ്റ്റഡിയിലെടുത്തത്. ശബരിമല വിഷയം ഷിർദി ക്ഷേത്രദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാൻ തൃപ്തി അവസരം ചോദിച്ചിരുന്നു. ഇതിന് സമ്മതിക്കാത്ത പക്ഷം പ്രധാനമന്ത്രിയുടെ വാഹനം തടയുമെന്ന ഭീഷണിയും തൃപ്തി മുഴുക്കിയിരുന്നു . ഇതോടെയാണ് പൊലീസ് തൃപ്തിയെ കസ്റ്റഡിയിലെടുത്തത്‌.