kavya-dileep

കൊച്ചി: വിജയദശമി ദിനത്തിൽ ദിലീപ് - കാവ്യ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും സ്നേഹവും പ്രാർത്ഥനയും തങ്ങൾക്ക് ഉണ്ടാകണമെന്നും ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിൽ ദിലീപ് പറഞ്ഞു.

കാവ്യാമാധവൻ പ്രസവിച്ചുവെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. മലയാളത്തിലെ പ്രിയ താരജോടികളായ ദിലീപിന്റെയും കാവ്യയുടെയും വിവാഹം 2016ലാണ് നടന്നത്. വിവാഹ ശേഷം കാവ്യ അഭിനയം നിർത്തി വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കുകയായിരുന്നു. നേരത്തെ, കാവ്യയുടെ പിറന്നാൾ ദിനത്തിൽ പുറത്ത് വന്ന ബേബി ഷവർ പാർട്ടിയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.