അറ്റലാന്റാ: സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ സ്ഥാപക വികാരിയും, ചാറ്റനൂഗ സെന്റ് പോൾസ് ഓർത്തോഡോക്സ് ഇടവകയുടെ സഹായ വൈദികനുമായിരുന്ന റവ. ഫാ. ഡോ. പി. കെ ഗീവർഗീസ് (അംബി അച്ഛൻ) നിര്യാതനായി. മാവേലിക്കര പുളിമൂട് പുത്തൻപീടികയിൽ പരേതരായ കോശിയുടെയും അന്നമ്മയുടെയും മകനാണ്. സംസ്കാരം ടെന്നസിയിലെ ചാറ്റനൂഗയിൽ നടത്തും. മാവേലിക്കര മുണ്ടുവേലിൽ പുത്തൻ വീട്ടിൽ ഗ്രേസ് ഗീവർഗീസ് ആണ് ഭാര്യ.
മക്കൾ: ഡോ.സുനിൽ ഗീവർഗീസ് (നാഷ്‌വിൽ), സാലിൻ ഗീവർഗീസ് (ബാൾട്ടിമോർ), ഡോ.സജിന ഗീവർഗീസ് (റോച്ചസ്റ്റർ).
മരുമക്കൾ: ഡോ.ലിബി സുനിൽ (നാഷ്‌വിൽ, ഡോ.ആശാ സാലിൻ (ബാൾട്ടിമോർ).
കൊച്ചുമക്കൾ: സഞ്ജലി, സഞ്ജിത്, സജന, സുജിത