sabarimala

1. ശബരിമലയിൽ നടന്നത് വലിയ വർഗീയ കലാപത്തിനുള്ള ശ്രമം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞ് കൊണ്ടാണ് താൻ ഇടപെട്ടത്. ശബരിമലയിൽ കരുതിക്കൂട്ടി പ്രശ്‌നം ഉണ്ടാക്കാൻ ഗൂഢാലോചന നടന്നതായി സംശയിക്കേണ്ടി ഇരിക്കുന്നു. ആക്ടിവിസ്റ്റുകളായ യുവതികൾ പതിനെട്ടാം പടി ചവിട്ടുന്നതോടെ സംഘർഷം സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള നീക്കം ഉണ്ടായിരുന്നു. സന്നിധാനത്ത് രക്തചൊരിച്ചിൽ ഉണ്ടാക്കി മുതലെടുക്കാൻ നോക്കുന്നവർക്ക് ഒപ്പം നിൽക്കേണ്ട ബാധ്യത സർക്കാരിന് ഇല്ലെന്നും മന്ത്രി


2. ആക്ടിവിസത്തിനുള്ള സ്ഥലമല്ല ശബരിമലയെന്ന് രണ്ട് മന്ത്രിമാർ വ്യക്തമാക്കിയപ്പോൾ, സുപ്രീം കോടതി വിധി നടപ്പാക്കണം എന്നാണ് സർക്കാർ നിലപാടെന്ന് ആയിരുന്നു മന്ത്രി ഇ.പി ജയരാജന്റെ പ്രതികരണം. മാദ്ധ്യമ പ്രവർത്തകയ്ക്കും, രഹ്ന ഫാത്തിമയ്ക്കും സുരക്ഷയൊരുക്കി ശബരിമലക്ക് സമീപം എത്തിച്ചതിലും കാര്യങ്ങൾ പൊലീസ് ആസ്ഥാനത്ത് അറിയിക്കുന്നതിലും വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. മലകയറാൻ എത്തിയ കഴക്കുട്ടം സ്വദേശിനി മേരി സ്വീറ്റിയ്ക്കും മലകയറാൻ ആയില്ല


3. അതിനിടെ, ഡി.ജി.പിയെ വിളിച്ചു വരുത്തി ഗവർണർ പി. സദാശിവം. പ്രതിഷേധങ്ങളും, പൊലീസ് സ്വീകരിച്ച നടപടികളും ഡി.ജി.പി ഗവർണ്ണറോട് വിശദീകരിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി കോടിയേരി ബാലകൃഷ്ണനും ചർച്ച നടത്തി. പ്രതിഷേധം കനക്കവെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്ന് വൈകിട്ട് ചേരും. സുപ്രീം കോടതിയിൽ പുനപരിശോധന ഹർജി നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. ബോർഡ് റിവ്യൂ ഹർജി നൽകിയാൽ സ്വാഗതം ചെയ്യുമെന്ന് ഇന്നലെ ദേവസ്വം മന്ത്രി വ്യക്തമാക്കിയിരുന്നു.


4. ശബരിമലയിൽ സമരം ശക്തമാകവെ, സർക്കാരിന് എതിരെ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം. യു.ഡി.എഫ് സർക്കാരിനെ കുറ്റപ്പെടുത്തിയപ്പോൾ, ബി.ജെ.പി വികാരം പ്രകടിപ്പിച്ചത് ഭീഷണിയുടെ സ്വരത്തിൽ. ശബരിമലയിൽ സർക്കാരിന് വീഴ്ച പറ്റി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിൽ ബി.ജെ.പിയുടേത് ഡു ഓർ ഡൈ സമരം എന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. സർക്കാർ പ്രകോപനം ഉണ്ടാക്കിയാൽ നിയമം കയ്യിലെടുക്കേണ്ടി വരും എന്ന് കെ. സുരേന്ദ്രനും


5. സർക്കാർ നിലപാടിലൂടെ ആർ.എസ്.എസിനും ബി.ജെ.പിയ്ക്കും മുതലെടുപ്പിന് അവസരം ഉണ്ടായി എന്ന് ചെന്നിത്തല. ആക്ടിവിസ്റ്റുകളെ ശബരിമലയിൽ എത്തിക്കാൻ സർക്കാർ കൂട്ടു നിന്നു. സംസ്ഥാനത്തെ ഇന്റലിജൻസ് പൂർണ പരാജയം എന്നും കുറ്റപ്പെടുത്തൽ. മല കയറാൻ എത്തിയ രഹ്ന ഫാത്തിമയ്ക്കും കവിതയ്ക്കും പൊലീസ് യൂണിഫോം നൽകിയതിനെ വിമർശിച്ച് ബി.ജെ.പി. പൊലീസ് വേഷം യുവതികൾക്ക് നൽകിയത് പൊലീസ് ആക്ടിന്റെ ലംഘനം എന്ന് കെ. സുരേന്ദ്രൻ


6. സന്നിധാനത്ത് എത്തിയ യുവതികൾ അഴിഞ്ഞാട്ടക്കാരികൾ എന്ന് പി.സി ജോർജ് എം.എൽ.എ. മല കയറാൻ എത്തിയ ചുംബന സമര നേതാവ് രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസെടുക്കണം. നിലയ്ക്കലും പമ്പയിലും നടത്തിയ പൊലീസ് നര നായാട്ടിന് എതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണം എന്നും പി.സി ജോർജ്. അതിനിടെ, നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ എടുത്തത് വടശ്ശേരിക്കരയിൽ വച്ച്


7. കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ ആരോപണ വിധേയനായ നടൻ ദിലീപിന്റെ രാജി അമ്മ ചോദിച്ചു വാങ്ങിയത് ആണ് എന്ന് മോഹൻലാൽ. കഴിഞ്ഞ 10ന് താരം രാജിക്കത്ത് തന്നത്, തന്റെ ആവശ്യ പ്രകാരം. രാജിവച്ച നടിമാർ മാപ്പ് പറയേണ്ടതില്ല. കെ.പി.എ.സി ലളിതയുടേത് സ്വാഭാവിക പ്രതികരണം. എന്നാൽ അമ്മയിലേക്ക് തിരിച്ചെടുക്കണം എങ്കിൽ നടിമാർ അപേക്ഷ നൽകണം എന്നും മോഹൻലാൽ


8. മൂന്ന് നടിമാർ അമ്മയ്ക്ക് എതിരെ പ്രവർത്തിക്കുന്നു. ജഗദീഷും സിദ്ദീഖും തമ്മിൽ പ്രശ്‌നങ്ങളില്ല. വാട്‌സ് ആപ്പ് സന്ദേശം ചോർത്തിയത് തെറ്റ്. അക്കാര്യം ഗൗരവത്തോടെ കാണും. നടിമാരെ അങ്ങനെ മാത്രമേ അഭിസംബോധന ചെയ്യാനാകൂ. സംഘടനയുടെ പേരിൽ താൻ എന്തിന് അടികൊള്ളണം എന്നും മോഹൻലാൽ. ഡബ്യു.സി.സിയുടെ നീക്കം, അമ്മയുടെ ചോര ഊറ്റിക്കുടിക്കാൻ എന്ന് ബാബു രാജ്


9. പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ അമ്മ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേർന്നത്, ദിലീപ് വിഷയത്തിൽ അമ്മയ്ക്കുള്ളിൽ താരങ്ങൾ രണ്ടു തട്ടിലായ സാഹചര്യത്തിൽ അംഗങ്ങൾക്കിടയിലെ ഭിന്നത പരിഹരിക്കാൻ. ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ ആഭ്യന്തര സമിതിയെ നിയമിക്കണം എന്ന് ആവശ്യപ്പെട്ട് ഡബ്യു.സി.സി ഹൈക്കോടതിയിൽ ഹർജി നൽകിയതും കമ്മിറ്റി ചർച്ചചെയ്തു. തുടർ നടപടി കൈക്കൊള്ളുക, കോടതി ഉത്തരവ് അനുസരിച്ച് എന്ന് ഇടവേള ബാബു


10. ശബരിമല വിഷയത്തിൽ തീവ്രവും കൊടിപിടിച്ചുള്ളതുമായ സമരം വേണ്ടെന്ന് നേതാക്കൾക്ക് നിർദ്ദേശം നൽകി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നേതാക്കൾ പ്രകോപനപരമായ സമര രീതികളിലേക്ക് കടക്കരുത്. നിർദ്ദേശം, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആയുള്ള കൂടിക്കാഴ്ചയിൽ