rajesh
ആചാര്യശ്രീ രാജേഷ്

കോഴിക്കോട്: പ്രഥമ മഹാശയ് ധരംപാൽ ഇന്റർനാഷണൽ വേദിക് അവാർഡ് പ്രശസ്‌ത വേദപണ്ഡിതനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന് ലഭിച്ചു. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഈ മാസം 27ന് ന്യൂ ഡൽഹിയിൽ നടക്കുന്ന അന്താരാഷ്ട്ര ആര്യ സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും.