ഡാലസ് : അടുത്ത വർഷം ആഗസ്ത് ഒന്ന് മുതൽ നാല് വരെ നടക്കുന്ന നടക്കുന്ന ഏഴാമത് സിറോ മലബാർ നാഷണൽ കൺവെൻഷന്റെ രജിസ്‌ട്രേഷൻ കിക്കോഫ് ഗാർലന്റ് സെന്റ് തോമസ് സിറോ മലബാർ കാത്തലിക് ഫൊറോനയിൽ നടത്തി. സിറോ മലബാർ രൂപതാ മെത്രാനും കൺവൻഷൻ രക്ഷാധികാരിയുമായ മാർ ജേക്കബ് അങ്ങാടിയത്ത് കൺവൻഷൻ രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു. കൺവീനർ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ , ഫൊറോനാ വികാരി ഫാജോഷി എളമ്പാശേരിൽ എന്നിവർ സഹകാർമികരായിരുന്നു.
കൺവൻഷൻ ചെയർമാൻ അലക്സ് കുടക്കച്ചിറ , വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട്,ജോസ് മണക്കളം, സെക്രട്ടറിപോൾജോസഫ്, ഫൈനാൻസ്‌കോ ഓർഡിനേറ്റർ ബിജൂജോർജ്, യൂത്ത് കോർഡിനേറ്റർ തരുൺ മത്തായി, പ്രിൻസ് ജേക്കബ്, ടോം കുന്തറ, ജെയിംസ് വിരുത്തികുളങ്ങര, ആന്റ്ണി ചെറു, ഫാൻസിമോൾ പള്ളത്തുമഠം, മാത്യു പൈമ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.