നവി മുംബയ്: മീ ടൂ വെളിപ്പെടുത്തലിന്റെ ഭാഗമായി ലൈംഗികാരോപണത്തിൽ കുടുങ്ങിയ ക്വാൻ എന്റർടെയ്ൻമെന്റിന്റെ സഹസ്ഥാപകൻ അനിർഭാൻ ബ്ലാ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രമുഖ ചലച്ചിത്ര താരങ്ങളിൽ നിന്ന് ലൈംഗിക സഹായങ്ങൾ അഭ്യർത്ഥിച്ചെന്നാരോപിച്ച് നാല് സ്ത്രീകൾ രംഗത്തെത്തിയതിനെ തുടർന്ന് ഇന്ത്യയിലെ പ്രധാന മാനേജ്മെന്റ് ഏജൻസികളിലൊന്നായ ക്വാൻ എന്റർടെയ്ൻമെന്റ് അനിർഭാനെ പുറത്താക്കിയിരുന്നു. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടടുത്തു.
മുംബയിലെ വഷി പാലത്തിൽ നിന്ന് താഴേക്ക് ചാടാനൊരുങ്ങവെ, വിവരമറിഞ്ഞെത്തിയ പൊലീസ് സംഘമാണ് ഇയാളെ രക്ഷിച്ചത്. ഉടൻ ഭാര്യയെ വിവരമറിയിക്കുകയായിരുന്നു.
അഭിമുഖത്തിനിടെ ഒരു മോഡലിനോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടെന്നായിരുന്നു അനിർഭാനെതിരെ ഉയർന്ന ആദ്യ ആരോപണം. രണ്ട് വർഷം മുമ്പ് ലൈംഗിക സഹായം അഭ്യർത്ഥിച്ചെന്നായിരുന്നു ഒരു നടിയുടെ വെളിപ്പെടുത്തൽ. ഇവരെ കൂടാതെ മറ്റ് രണ്ട് താരങ്ങളും അനിർഭാനെതിരെ ലൈംഗികാരോപണം നടത്തിയതിനെ തുടർന്നാണ് ക്വാൻ എന്റർടെയ്ൻമെന്റ് ഇയാളെ പുറത്താക്കിയത്.