kadakam-pally-

തിരുവനന്തപുരം: ആക്‌ടിവിസ്‌റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയെ മാറ്റില്ലെന്ന പ്രസ്താവന തിരുത്തി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ ആക്ടിവിസ്റ്റുകൾ വരുന്നതിൽ യാതൊരു തടസവുമില്ല. എന്നാൽ ബോധപൂർവം അക്രമമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വരുന്ന ആക്ടിവിസ്റ്റുകളെയാണ് തടയേണ്ടതെന്ന് കടകംപള്ളി പറഞ്ഞു.

ആക്ടിവിസത്തിന് വേണ്ടി ശബരിമലയെ ഉപയോഗിക്കരുത്. അക്കാര്യം തന്നെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയും പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ താൻ കുറച്ചു കൂടി വ്യക്തമായി പറയേണ്ടതായിരുന്നെന്നും കടകംപള്ളി വ്യക്തമാക്കി. അതേസമയം, യുവതിയുടെ ഇന്നത്തെ സന്ദർശനം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന് സംശയമുണ്ട്. യുവതിയുടെ സുഹൃത്തുക്കളും മറ്റും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പുകൾ ശ്രദ്ധിക്കുന്നുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.