d

ബെയ്ജിംഗ്: ചൈനീസ് നഗരങ്ങൾക്ക് വെളിച്ചമേകാൻ ചന്ദ്രനെ ഉദിപ്പിക്കാനാണ് ചൈനക്കാരുടെ ശ്രമം. 2020ഓടു കൂടി കുറഞ്ഞ ചെലവിൽ ചൈനയിലെ സുപ്രധാന നഗരങ്ങളിൽ തെരുവുവിളക്കുകൾ മാറ്റി മനുഷ്യ നി‌ർമ്മിത ചന്ദ്രനെ ഉപയോഗിച്ച് വെളിച്ചം നൽകാനൊരുങ്ങുകയാണ് ചൈന. ചൈനയിലെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ സിചുവാനിലാണ് യഥാർത്ഥ ചന്ദ്രനെ പോലെ പ്രകാശിക്കുന്ന സാറ്റലൈറ്റുകളുടെ (ഇല്യൂമിനേഷൻ സാറ്റലൈറ്റ്) നിർമ്മാണം നടക്കുന്നത്. എന്നാൽ ചന്ദ്രനെക്കാൾ എട്ടു മടങ്ങ് അധികം പ്രകാശം നൽകാൻ ഇവയ്ക്ക് സാധിക്കും. ചന്ദ്രനെപ്പോലെ സൂര്യ വെളിച്ചത്തെ പ്രതിഫലിപ്പിച്ചുകൊണ്ടാണ് സാറ്രലൈറ്റുകളും പ്രവർത്തിക്കുക. 2022 നകം ഇത്തരത്തിലുള്ള മൂന്ന് സാറ്റലൈറ്റുകൾ വിക്ഷേപിക്കുമെന്നാണ് പദ്ധതിക്കു പിന്നിൽ പ്രവർത്തിക്കുന്ന ടിയാൻ ഫു ന്യൂ ഏരിയ സയൻസ് സൊസൈറ്റി പറയുന്നത്. വ്യാവസായിക തലത്തിൽ ഏറെ സാദ്ധ്യതയുണ്ട് ഈ കണ്ടുപിടിത്തത്തിന്. ലാഭം: പ്രതിവർഷം 1200 കോടിയോളം രൂപ. ഒരു ചന്ദ്രൻ വെളിച്ചമേകുന്നത്: 50 ചതുരശ്ര കി.മീ. പരീക്ഷണം ആദ്യമല്ല. 1990ൽ റഷ്യൻ ശാസ്ത്രജ്ഞർ ഭീമൻ കണ്ണാടികൾ ഉപയോഗിച്ച് ബഹിരാകാശത്തു നിന്നുള്ള പ്രകാശത്തെ ഭൂമിയിലേക്ക് പ്രതിഫലിപ്പിച്ചിരുന്നു. ബാനർ എന്നായിരുന്നു ഇവയെ വിളിച്ചിരുന്നത്.