vava

പാമ്പുകളുമായി ബന്ധപ്പെട്ട് അന്ധവിശ്വാസങ്ങൾക്കും തെറ്റിദ്ധാരണകൾക്കെുമൊന്നും കുറവില്ലാത്ത നാടാണ് കേരളം. മുന്പും വാവ സുരേഷ് ഇതേക്കുറിച്ച് തന്റെ സ്നേക്ക് മാസ്റ്റർ പരിപാടിയിലൂടെ വാവ സുരേഷ് പറ‍ഞ്ഞിട്ടുണ്ട്. രക്ത അണലി എന്നൊരു പാന്പിനെ കുറിച്ചായിരുന്നു അന്ന് കൂടുതലും വാവ വിവരിച്ചത്. അങ്ങനെയൊരു പാന്പേ ഈ ഭൂമുഖത്ത് ഇല്ലെന്നതാണ് വാസ്തവം.

ഇത്തവണത്തെ എപ്പിസോഡിൽ വാവ പറയുന്നത് ഉറുന്പുകളും പാന്പുകളും തമ്മിലുള്ള ബന്ധമാണ്. ബന്ധത്തെ കുറിച്ചല്ല,​ ഉറുന്പുള്ള സ്ഥലത്ത് പാന്പ് വരുമോ എന്നതാണ് ചോദ്യം. സംശയമായോ. മുറിവേറ്റ് അവശനായ പാന്പിനെ ചിലപ്പോൾ ഉറുന്പുകൾ പൊതിയാറുണ്ട്. അപ്പോൾ തന്നെ ഈ വാദം പൊളിയും. എങ്കിലും വാവ സുരേഷിന് അതിനെക്കുറിച്ച് പറയാനുള്ളത് നമുക്ക് കേൾക്കാം. തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്ത് നിന്ന് പാന്പിനെ പിടിക്കുന്പോഴാണ് ഇതേക്കുറിത്ത് പറയാനുള്ള സാഹചര്യം ഉണ്ടായത്. വാവ പറയുന്നത് കേൾക്കൂ....