amritsar-train-mishap

അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറിൽ ജനക്കൂട്ടത്തിന് നേരെ ട്രെയിൻ പാഞ്ഞുകയറി നിരവധി മരണം. ദസറ ആഘോഷങ്ങൾ വീക്ഷിക്കുന്നതിനിടെ റെയിൽ പാളത്തിൽ നിന്ന ജനങ്ങളുടെ നേർക്കാണ് ട്രെയിൻ പാഞ്ഞുകയറിയത്. അൻപതിലേറെ പേർ മരിച്ചതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ചൗറ ബസാർ എന്ന സ്ഥലത്താണ് അപകടം നടന്നത്.

ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണരൂപം ട്രാക്കിൽ വച്ച് കത്തിക്കമ്പോഴാണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങൾ പൊട്ടിച്ചതിനാൽ ട്രെയിൻ അടുത്തു വരുന്നതിന്റെ ശബ്‌ദം കേൾക്കാനായില്ല. ഇതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. ആയിരത്തിനടുത്ത് ആളുകൾ അപകടം നടന്ന സ്ഥലത്തു തടിച്ചു കൂടിയിരുന്നു.

Amritsar train accident video pic.twitter.com/hb9Q3f9qL6

— Satinder pal singh (@SATINDER_13) October 19, 2018