hockey

ന്യൂഡൽഹി: ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ ആകാശ് ചിക്തെയ്ക്ക് രണ്ട് വർഷത്തെ വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ)യുടെ പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ​ ചിക്തെയ്ക്ക് വിലക്ക് വിധിച്ചത്. കഴിഞ്ഞ ഫെബ്രുവരി 27ന് ദേശീയ ടീമിന്റെ ബംഗളുരുവിലെ ക്യാമ്പിൽ വച്ച് നടത്തിയ പരിശോധനയിലാണ് ചിക്തെ പരാജയപ്പെട്ടത്.

ഗുസ്തിതാരം അമിത്, കബഡിതാരം പ്രദീപ് കുമാർ,ഭാരോദ്വഹന താരം നാരായൺ സിംഗ്, അത്‌ലറ്റുകളായ ബൽജീത്ത് കൗർ, സൗരഭ് സിംഗ്, സിമർ ജീത്ത് കൗർ എന്നിവരും ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് വിലക്ക് നേരിടുകയാണ്.