1. ശബരിമലയിലെ സംഘർഷത്തിന്‌നേരിയ അയവു വന്നെങ്കിലും പമ്പയിലും സന്നിധാനത്തും നിരോധനാജ്ഞ തുടരും. ശബരിമല നട അടയ്ക്കുന്നത് വരെ നിരോധനാജ്ഞ നീട്ടിയത് ജില്ലാ പൊലീസ്‌മേധാവിയുടെ ആവശ്യ പ്രകാരം. ഇലവുങ്കൽ മുതൽ സന്നിധാനം വരെ നിരോധനാജ്ഞ തുടരും എന്ന് പൊലീസ്. അതേസമയം, ശബരിമലയിൽ യുവതികളെ തടഞ്ഞ സംഭവത്തിൽ 200പേർക്ക് എതിരെ പൊലീസ്‌കേസ്. പൊലീസ് നടപടി ശക്തമാക്കിയത്, സംഘർഷത്തിന് അയവു വരാത്ത സാഹചര്യത്തിൽ.
2. വീണ്ടും സംഘർഷം ഉണ്ടായ സാഹചര്യത്തിൽ പമ്പയിലെ പന്തളം രാജാവിന്റെ ഇരിപ്പിടത്തിന് സമീപം പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതേ തുടർന്ന് കൂടുതൽ പ്രതിഷേധക്കാർ എത്തിയത് സംഘർഷാവസ്ഥ രൂക്ഷമാക്കി. നിലയ്ക്കലിൽ നാമജപ യജ്ഞത്തിന് എത്തിയ ബി.ജെ.പിനേതാവ്‌രേണുവിനെ പൊലീസ് തടഞ്ഞതും പ്രതിഷേധത്തിന് ഇടയാക്കി. നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ പമ്പയിലും നിലയ്ക്കലും പ്രതിഷേധം നടത്താൻ ആകില്ലെന്ന് പൊലീസ് വ്യക്തമാക്കി
.
3. ശബരിമലയെ സംഘർഷഭൂമിയാക്കി മാറ്റരുതെന്ന് എന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണൻ. ശബരിമലയിൽ സുപ്രീംകോടതിവിധി നടപ്പാക്കാനുള്ള ബാധ്യതകേരള സർക്കാറിനുണ്ട്.സോഷ്യൽ മീഡിയ വഴി ആർ.എസ്.എസ് വ്യാജ പ്രചരണവും കലാപത്തിന് ശ്രമവും നടത്തുന്നു.കോടതി വിധിയോട്‌യോജിപ്പില്ലാത്തവർ പുന പരിശോധനാ ഹർജി നൽകണം എന്നുംകോടിയേരി. അതേസമയം, ശബരിമലയിൽ ആക്ടിവിസ്റ്റുകൾ പ്രവേശിക്കരുത് എന്ന നിലപാട് സി.പി.എമ്മിന് ഇല്ലെന്നും സംസ്ഥാന സെക്രട്ടറി.
4.കോൺഗ്രസും ബി.ജെ.പിയും ശബരിമലയിൽ രാഷ്ട്രീയ സമരം നടത്തുന്നു.കോടതി വിധിയെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യുദ്ധമാക്കി മാറ്റരുത്. ഭക്ത ജനങ്ങൾ എന്നപേരിൽ ആളുകളെ ഇറക്കി കലാപം സൃഷ്ടിക്കാനുള്ളബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്. ഇന്ന് ബി.ജെ.പിയ്‌ക്കൊപ്പം സമരത്തിൽ പങ്കെടുക്കുന്നകോൺഗ്രസ്സുകാർ നാളെ ബി.ജെ.പിയാകും എന്ന്‌കോൺഗ്രസ് മനസ്സിലാക്കണം എന്നുംകോടിയേരി.
5. അതിനിടെ, ആക്ടിവിസ്റ്റുകൾ ശബരിമലയിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവന തിരുത്തി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആക്ടിവിസ്റ്റുകൾ വരുന്നതിന് തടസമില്ല. എന്നാൽ ശബരിമലയിൽബോധപൂർവം അക്രമം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വരുന്ന ആക്ടിവിസ്റ്റുകളെ തടയണം എന്നും കടകംപള്ളി. സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാനുള്ളദേവസ്വംബോർഡ് തീരുമാനത്തെയും മന്ത്രി സ്വാഗതം ചെയ്തു.
6. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽദേവസ്വംബോർഡിന്റെ ആത്മാർത്ഥയെചോദ്യം ചെയ്യേണ്ടതില്ല എന്ന് എ. പദ്മകുമാർ. ശബരിമലയിൽ ഗുരുതരമായ സ്ഥിതി വിശേഷം നിലനിൽക്കുന്നു. ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി സുപ്രീംകോടതിയെ സമീപിക്കും. അതിനായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ മനു അഭിഷേക് സിംഗ്വിയുടെ സഹായംതേടും. ശബരിമലയിലെ സാഹചര്യം സംബന്ധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും എന്ന്‌ബോർഡ്‌യോഗത്തിന്‌ശേഷം പ്രസിഡന്റ്.
7.കോടതിയിൽ എന്ത്‌പേരിൽ ഹർജി നൽകണം എന്ന കാര്യത്തിൽ അഭിഭാഷകരുമായി ആലോചിച്ച് തീരുമാനിക്കും. ശബരിമല പൂങ്കാവനം സമാധാന ഭൂമിയാണ്. രാഷ്ട്രീയം കളിക്കാൻബോർഡ് ആഗ്രഹിക്കുന്നില്ല. സുപ്രീംകോടതി വിധി നടപ്പാക്കാൻ ഉള്ള ബാധ്യതബോർഡിനും സർക്കാരിനും ഉണ്ടെന്ന് പറഞ്ഞ പദ്മകുമാർ ശബരിമലയെ കലാപഭൂമി ആക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. പ്രശ്‌നപരിഹാരത്തിന് ഉന്നതല തലയോഗം വിളിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും എന്നുംദേവസ്വംബോർഡ് പ്രസിഡന്റ് മാദ്ധ്യമങ്ങളോട്.
8. താര സംഘടനയായ അമ്മയ്ക്ക് എതിരെ സിനിമയിലെ വനിതാ കൂട്ടായ്മ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി അമ്മ ഭാരവാഹികൾ. നടിയെ ആക്രമിച്ച സംഭവത്തിൽ ആരോപണ വിധേയനായ നടൻ ദിലീപിന്റെ രാജിചോദിച്ചു വാങ്ങിയത് ആണ് എന്ന് അമ്മ പ്രസിഡന്റ്‌മോഹൻലാൽ. ദിലീപ് രാജിക്കത്ത് തന്നത് തന്റെ ആവശ്യ പ്രകാരം കഴിഞ്ഞ 10ന്. രാജിവച്ച നടിമാർ മാപ്പ് പറയേണ്ടതില്ല. കെ.പി.എ.സി ലളിതയുടേത് സ്വാഭാവിക പ്രതികരണം. എന്നാൽ അമ്മയിലേക്ക് തിരിച്ചെടുക്കണം എങ്കിൽ നടിമാർ അപേക്ഷ നൽകണം എന്നുംമോഹൻലാൽ.
9. മൂന്ന് നടിമാർ അമ്മയ്ക്ക് എതിരെ പ്രവർത്തിക്കുന്നു. ജഗദീഷും സിദ്ദീഖും തമ്മിൽ പ്രശ്‌നങ്ങളില്ല. വാട്‌സ് ആപ്പ് സന്ദേശംചോർത്തിയത് തെറ്റ്. അക്കാര്യം ഗൗരവത്തോടെ കാണും. നടിമാരെ അങ്ങനെ മാത്രമേ അഭിസംബോധന ചെയ്യാനാകൂ. സംഘടനയുടെപേരിൽ താൻ എന്തിന് അടികൊള്ളണം എന്നുംമോഹൻലാൽ. ഡബ്യു.സി.സിയുടെ നീക്കം, അമ്മയുടെചോര ഊറ്റിക്കുടിക്കാൻ എന്ന് ബാബു രാജിന്റെ പ്രതികരണം.മോഹൻലാലിന്റെ അധ്യക്ഷതയിൽ കൊച്ചിയിൽ അടിയന്തര എക്‌സിക്യൂട്ടീവ്‌യോഗംചേർന്നത്, ദിലീപ് വിഷയത്തിൽ താരങ്ങൾ രണ്ടു തട്ടിലായ സാഹചര്യത്തിൽ.