o-rajagopal

തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനെത്തുന്ന യുവതികൾക്ക് നേരെ ആക്രമണം നടക്കുന്നത് സർക്കാരിന്റെ കഴിവ് കേടുകൊണ്ടാണെന്ന് ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാൽ പറഞ്ഞു. ശബരിമലയിൽ എത്തുന്ന യുവതികൾക്ക് സുരക്ഷയും വേണ്ട കാര്യങ്ങൾ എല്ലാം ഒരുക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശമുണ്ടല്ലോ എന്ന ചോദ്യത്തിന് റിപ്പബ്ലിക്ക് ചാനലിനോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ശബരിമലയിൽ എത്തുന്ന ഭക്തർക്ക് സുരക്ഷ ഒരുക്കലാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമെന്നും ഇക്കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടെന്നും രാജഗോപാൽ വ്യക്തമാക്കി. നിലവിൽ നിയമം ലംഘിക്കുന്നവർക്കാണ് സർക്കാർ സുരക്ഷ ഒരുക്കുന്നത്. ഇത് യഥാർത്ഥ ഭക്തരെ പ്രയാസത്തിലാക്കിയിരിക്കുകയാണെന്നും രാജഗോപാൽ പറഞ്ഞു.