കൊച്ചി: ജോയ് ആലുക്കാസിൽ ഗോൾഡൻ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഓരോ പർച്ചേസിനൊപ്പവും ലോകോത്തര ബ്രാൻഡുകളുടെ റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ടെലിവിഷൻ, മൈക്രോവേവ് ഓവൻ, ഗ്ളാസ് ടോപ് സ്റ്റൗ തുടങ്ങിയ ഗൃഹോപകരണങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നു.
നവംബർ 11 വരെ ദീപാവലി ആനുകൂല്യങ്ങൾ ജോയ് ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിൽ നിന്നും സ്വന്തമാക്കാാം.ഉപഭോക്താക്കളുടെ പ്രതീക്ഷകൾക്കും താത്പര്യങ്ങൾക്കുമൊത്ത് ഉയരാൻ ജോയ് ആലുക്കാസ് എതോഴും ശ്രമിക്കുമെന്ന് ജോയ് ആലുക്കാസ് ചെയർമാൻ ആൻഡ് എം.ഡി ജോയ് ആലുക്കാസ് പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം വളർച്ചയുടെ ഓരോ ഘട്ടത്തിലും ഉപഭോക്താക്കൾ നൽകിയ സ്നേഹത്തിന്റെയും പിന്തുണയുടെയും ആഖോഷം മാത്രമല്ല, അളവറ്റ നന്ദിയുടെ നിമിഷങ്ങൾ കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
സമ്മാനങ്ങൾക്കൊപ്പം ഒരു വർഷത്തെ സൗജന്യ ഇൻഷുറൻസും ആജീവനാന്ത സൗജന്യ മെയിന്റനൻസും ബൈ ബാക്ക് ഗാരന്റിയും ജോയ് ആലുക്കാസ് വാഗ്ദാനം ചെയ്യുന്നു.
സ്വർണം, വജ്്രറം, പ്ളാറ്റിനം എന്നിവയിൽ തീർത്ത പാരമ്പര്യ, ആധുനിക ശൈലികൾ ഒത്തുചേർന്ന ആഭരണങ്ങൾ. അമൂല്യ രത്നങ്ങൾ, ജന്മ നക്ഷത്രക്കല്ലുകൾ തുടങ്ങിയവയുടെ ശ്രേഷ്ടമായ ശേഖരം എന്നിവയാണ് ഗോൾഡൻ ദീപാവലി നാളുകൾക്കായി ജോയ് ആലുക്കാസിന്റെ ഓരോ ശാഖകളിലും ഒരുക്കിയിരിക്കുന്നത്.