football

ചെന്നൈ: ഐ.എസ്.എല്ലിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈക്കെതിരെ നോർത്ത് ഈസ്റ്ര് യുണൈറ്രഡിന് ത്രസിപ്പിക്കുന്ന ജയം. അത്യന്തം ആവേശകരമായ മത്സരത്തിൽ 4-3നാണ് നോർത്ത് ഈസ്റ്റ് ചെന്നൈയിൻ എഫ്.സിയെ വീഴ്ത്തിയത്. രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് പൊരുതിക്കയറി നോർത്ത് ഈസ്റ്ര് വിജയം പിടിച്ചെടുത്തത്.ഹാട്രിക്കുമായി കളം നിറഞ്ഞ ബർത്തലോമായി ഒഗെബച്ചെയാണ് നോർത്ത് ഈസ്റ്രിന് തകർപ്പൻ ജയം സമ്മാനിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. ഈ ഐ.എസ്.എൽ സീസണിലെ ആദ്യ ഹാട്രിക്കായിരുന്നു ഒഗെബച്ചെയുടേത്. ഈ സീസണിൽ ഏറ്രവും കൂടുതൽ ഗോളുകൾ പിറന്ന മത്സരമാണിത്.

സ്വന്തം തട്ടകത്തിൽ നാലാം മിനിറ്റിൽ റൗല്ലിൻ ബോർഗെസിന്റെ സെൽഫ് ഗോളിൽ ചെന്നെയ്‌നാണ് ആദ്യം മുന്നിലെത്തിയത്. 15ാം മിനിറ്റിൽ തോയ് സിംഗ് ഹോം ചൈന്നൈയിന്റെ ലീഡുയർത്തി. തുടർന്ന് തുടർച്ചയായ മുന്നേറ്റങ്ങൾക്ക് ഒടുവിൽ 29ാം മിനിറ്റിൽ നോർത്ത് ഈസ്റ്ര് ആദ്യ ഗോൾ നേടി. നായകൻ ഓഗ്‌ബെച്ചെയുടെ ക്ലിനിക്കൽ ഫിനിഷ് ചെന്നെയ്ൻ ഗോൾകീപ്പർ കരൺജിത്ത് ഫ്ലാറ്ര്. 32-ാംമിനിറ്രിൽ തോയ് സിംഗിലൂടെ ചൈന്നൈയിൽ 3-1ന് മുന്നിലെത്തി. എന്നാൽ 37, 39 മിനിറ്രുകളിൽ ഒഗെബച്ചെ നേടിയഗോളുകളിൽ നോർത്ത് ഈസ്റ്റ് ഒപ്പമെത്തി. രണ്ടാം പകുതിയിൽ
54ാം മിനിറ്റിൽ സെൽഫ് ഗോളിന്റെ കടം തീർത്ത് റൗല്ലിൻ ബോർഗെസ് നോർത്ത് ഈസ്റ്റിന്റെ വിജയ മുറപ്പിച്ച ഗോൾ നേടുകയായിരുന്നു.തുടർന്ന് പ്രതിരോധം ശക്തമാക്കിയ നോർത്ത് ഈസ്റ്റ് ചെന്നെയിൻ ആക്രമണങ്ങളെ നന്നായി പ്രതിരോധിച്ചു. ഗോൾകീപ്പർ പവൻ കുമാർ രണ്ടാം പകുതിയിൽ പലപ്പോഴും നോർത്ത് ഈസ്റ്റിന്റെ രക്ഷക്കെത്തി.