fahad-fazil

നവാഗതനായ മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്‌സിൽ ഫഹദ് ഫാസിൽ അഭിനയിച്ചുതുടങ്ങി. ശ്യാം പുഷ്‌കരൻ രചന നിർവഹിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസിമും വർക്കിംഗ് ക്ലാസ് ഹീറോയുടെ ബാനറിൽ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേർന്നാണ്.


ഷെയ്ൻ നിഗമും സൗബിൻ ഷാഹിറും നായകന്മാരാകുന്ന ചിത്രത്തിൽ സവിശേഷതകൾ ഏറെയുള്ള ഒരു കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. എറണാകുളമാണ് ലൊക്കേഷൻ.


വാഗമണ്ണിലാണ് ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായത്. പൃഥ്വിരാജിന്റെ ദ ത്രില്ലർ, ഉപ്പുകണ്ടം ബ്രദേഴ്‌സ് എഗെയ്ൻ എന്നീ ചിത്രങ്ങളിൽ നായികയായ മറുനാടൻ മലയാളി കാതറിൻ ട്രീസയാണ് കുമ്പളങ്ങി നൈറ്റ്‌സിലെ നായിക.
കാർത്തി നായകനായ മദ്രാസ് എന്ന തമിഴ് ചിത്രമാണ് കാതറിനെ പ്രസിദ്ധയാക്കിയത്.