aiswrya-rajesh

ജോമോന്റെ സുവിശേഷങ്ങൾ, സഖാവ് എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതയായ നായിക ഐശ്വര്യ രാജേഷ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നു. ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഐശ്വര്യ അഭിനയിക്കുന്നത്. യുവതാരം വിജയ് ദേവർകൊണ്ടയാണ് നായകൻ. ഐശ്വര്യയെ കൂടാതെ റാഷി ഖന്ന, ഇസബെല്ല എന്നിവരും നായികമാരായി എത്തുന്നുണ്ട്. പ്രണയം പശ്ചാത്തലമാക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കെ.എസ്. രാമറാവു ആണ്. ഹൈദരാബാദാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ധനുഷ് ചിത്രം വട ചെന്നൈയിലും ഐശ്വര്യയാണ് നായിക. വിക്രത്തിന്റെ ധ്രുവനച്ചത്തിരം, വിജയ് സേതുപതിയുടെ ഇടം പൊരുൾ യെവൽ, ബോളിവുഡ് താരം അഭയ് ഡിയോൾ പ്രധാന വേഷത്തിലെത്തുന്ന ഇത് വേതാളം സൊല്ലും കഥൈ, ജയ് നായകനാകുന്ന ഗോപി നൈനാർ ചിത്രം എന്നിവയാണ് ഐശ്വര്യയുടെ തമിഴ് പ്രോജക്ടുകൾ.