പൊണ്ണത്തടി നിരവധി ആരോഗ്യ പ്രശ്നങ്ങളുടെയും രോഗങ്ങളുടെയും ഉറവിടമാണ്. പൊണ്ണത്തടിയുള്ളവർക്ക് പ്രമേഹം, രക്താദിസമ്മർദ്ദം, ഹൃദ്രോഗം, കരൾ രോഗങ്ങൾ എന്നിവയുടെ ഭീഷണി നിലനിൽക്കുന്നുണ്ട്. സന്ധിവേദന, പിത്തസഞ്ചിയിലുണ്ടാകുന്ന രോഗങ്ങൾ, വിഷാദം, അണ്ഡാശയം, ഗർഭാശയം, വൻകുടൽ, പ്രോസ്ട്രേറ്റ് എന്നീ ഭാഗങ്ങളിലെ അർബുദം എന്നിവയ്ക്കും സാദ്ധ്യത ഏറെയാണ്. അമിതഭക്ഷണവും വ്യായാമ രഹിത ജീവിതവും ഒഴിവാക്കിയാൽ മാത്രമേ പൊണ്ണത്തടി തടയാനാകൂ.
കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നവർ ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം.
കുട്ടികളിലെ പൊണ്ണത്തടി ഭാവിയിൽ രോഗങ്ങൾ ക്ഷണിച്ചു വരുത്തും. കുട്ടികളിലെ പ്രമേഹം, കൊളസ്ട്രോൾ എന്നിവയുടെ പ്രധാന കാരണവും പൊണ്ണത്തടിയാണ്. സൈക്ലിംഗ്, നീന്തൽ, ഫുട്ബാൾ, ബാസ്കറ്റ് ബാൾ തുടങ്ങിയവ കുട്ടികളിലെ വണ്ണം നിയന്ത്രിക്കും. ഒപ്പം ടിൻ ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുകയും വേണം. ആരോഗ്യകരമായ പാരമ്പര്യ ഭക്ഷണ ശീലങ്ങൾ കുട്ടികൾക്ക് പകർന്നു കൊടുക്കുക. സ്കൂളുകളിൽ പൊണ്ണത്തടിക്കെതിരെ ക്ലാസുകൾ സംഘടിപ്പിച്ച് കുട്ടികളെ ബോധവാന്മാരാക്കുക.