മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അധികാര പരിധി വർദ്ധിക്കും. സാഹചര്യങ്ങളെ അതിജീവിക്കും. ഭാവനകൾ യാഥാർത്ഥ്യമാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
മംഗള കർമ്മങ്ങൾ, സൽക്കാരങ്ങൾ, ചുമതലകൾ ഏറ്റെടുക്കും. കാര്യങ്ങൾ നിഷ്പ്രയാസം പരിഹരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിനോദയാത്ര ചെയ്യും. തർക്കങ്ങൾ പരിഹരിക്കും. സഹപ്രവർത്തകരുടെ സഹായം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
തൊഴിൽ പരോഗതി. വിട്ടുവീഴ്ചാമനോഭാവം. അഭയം പ്രാപിക്കുന്നവരെ സഹായിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിദ്യാഗുണം. ആശ്രയം നൽകും. ചർച്ചകൾ വിജയിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഉപരിപഠനത്തിന് അവസരം. ദേവാലയ ദർശനം. വിവിധങ്ങളായ പ്രവർത്തനം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സർവർക്കും തൃപ്തികരമായ പ്രവർത്തനം. അനമോദനങ്ങൾ വന്നചേരും. പ്രവർത്തന വിജയം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആഗ്രഹങ്ങൾ സഫലമാകും. അനുഭൾ ഗുണമുണ്ടാകും. സംയുക്ത സംരംഭങ്ങൾ.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആജ്ഞകൾ പാലിക്കും. കുടുംബത്തിൽ ഐശ്വര്യം. ഉല്ലാസയാത്രകൾ ചെയ്യും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഭക്തിസാന്ദ്രമായ അന്തരീക്ഷം. ആത്മസംതൃപ്തി. ദൗത്യങ്ങൾ പൂർത്തീകരിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആത്മവിശ്വാസം വർദ്ധിക്കും. അധിക്ഷേപങ്ങളെ അതിജീവിക്കും. ആവശ്യങ്ങൾ പരിഗണിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സുവ്യക്തമായ തീരുമാനങ്ങൾ. പുതിയ ഉദ്യോഗം വന്നചേരും. ബന്ധുക്കൾ വിരുന്നു വരും.