women-entered

സന്നിധാനം: ശബരിമലയിൽ യുവതി എത്തിയെന്ന സംശയത്തെ തുടർന്ന് വൻ പ്രതിഷേധം. നടപ്പന്തലിലെത്തിയ സ്ത്രീയുടെ പ്രായം സംബന്ധിച്ച് അവിടെയുണ്ടായിരുന്ന ചിലർക്ക് സംശയം തോന്നിയതാണ് ആശയക്കുഴപ്പങ്ങൾക്ക് കാരണമായത്‌. തമിഴ്നാട് സ്വദേശിനിയായ ലതയാണ് പതിനെട്ടാംപടി ചവിട്ടിയത്.

എന്നാൽ ഇവർക്ക് 52 വയസ് പ്രായമുണ്ടെന്ന് തിരിച്ചറിഞ്ഞതോടു കൂടി പ്രതിഷേധം അവസാനിക്കുകയായിരുന്നു. ആധർ കാർഡിൽ ജനനതീയതി 1966 എന്ന് വ്യക്തമായിരുന്നു. ഇത് പൊലീസിനെ കാണിച്ചതിന് ശേഷമാണ് ലത മല ചവിട്ടാൻ തുടങ്ങിയത്. എന്നാൽ ശരണം വിളികളുമായി ഒരു സംഘം ഭക്തർ അടുത്തെത്തിയതോടെ സ്ഥിതി സങ്കീർണമായി. തുടർന്ന് പൊലീസ് അകമ്പടിയോടെയാണ് ഇവർക്ക് പതിനെട്ടാംപടി കയറാനായത്.