train

1. അമൃത്സറിലെ ട്രെയിൻ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ റെയിൽവേ. പരിപാടി സംഘടിപ്പിച്ച സ്ഥലം റെയിൽവേയുടെ പരിധിയിൽപ്പെട്ടതല്ല. ചടങ്ങ് സംഘടിപ്പിക്കുന്നതിന് സംബന്ധിച്ച് സംഘാടകർ അറിയിപ്പ് നൽകിയില്ലെന്നും റെയിൽവേയുടെ വിശദീകരണം. അപകടം നടന്ന സമയത്ത് റെയിൽവേ ലെവൽ ക്രോസിംഗ് അടിച്ചിട്ടിരുന്നതായും വിശദീകരണം. അതേസമയം, പിന്നിൽ അധികാരകളുടെ അനാസ്ഥ എന്ന് ആരോപണം.


2. ദസറ ആഘോഷത്തിനായി ജനങ്ങൾ എത്തും എന്ന് അറിഞ്ഞിട്ടും അധികൃതർ മുന്നറിയിപ്പോ സുരക്ഷയോ ഒരുക്കിയില്ല എന്ന് വിമർശനം. കോൺഗ്രസ് സംഘടിപ്പിച്ച ദസറ ആഘോഷത്തിനിടെ ആണ് അപകടം ഉണ്ടായത് എന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്ത്. റെയിൽവേ ട്രാക്കിന് സമീപം ദസറ ആഘോഷിക്കാൻ അനുവാദം നൽകിയതിനുംകോൺഗ്രസ് സർക്കാരിന് വിമർശനം. മന്ത്രി നവ്‌ജ്യോത് സിംഗ് സിദ്ദു ആണ് പരിപാടിയുടെ സംഘാടകൻ എന്നും ബി.ജെ.പി ആരോപിച്ചു. ഇന്നലെ വൈകിട്ട് അമൃത്സറിൽ ട്രെയിൻ ദുരന്തത്തിൽ മരിച്ചത് 61പേർ.

3. മഞ്ചേശ്വരം എം.എൽ.എയും മുസ്ലീംലീഗ്‌നേതാവുമായ പി.ബി അബ്ദുൾ റസാഖ് അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കാസർകോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന എം.എൽ.എയുടെ അന്ത്യം ഇന്ന് പുലർച്ചയോടെ. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് ആലമ്പാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മുസ്ലീം ലീഗ്‌ദേശീയ എക്സിക്യൂട്ടീവ് അംഗം ആയ അബ്ദുൾ റസാഖ് 2011 മുതൽ മഞ്ചേശ്വരം എം.എൽ.എ ആണ്.


4. 2016ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ കെ.സുരേന്ദ്രനെതോൽപ്പിച്ചത് 89വോട്ടുകൾക്ക്. 1955 കാസർകോഡ് ചെങ്കളയിൽ ജനിച്ച പി.ബി.അബ്ദുൾ റസാഖ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായശേഷം. രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്, 1967ൽ മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകനായി.


5. 2016ലെ തിരഞ്ഞെടുപ്പ് വിധിയെചോദ്യം ചെയ്ത് സുരേന്ദ്രൻ നൽകിയ പരാതിയിൽ ഹൈക്കോടതിയിൽകേസ് നടന്ന് വരികയാണ്. ചെർക്കളം അബ്ദുള്ളയ്ക്ക്‌ശേഷം കാസർകോഡ് നിന്നുള്ള മുസ്ലീം ലീഗിന്റെ ശക്തനായനേതാവ് എന്ന വിശേഷണവും അബ്ദുൾ റസാഖ്‌നേടി. അന്തരിച്ചത്, ഒരേ സമയം മലയാളികൾക്ക് ഇടയിലും കന്നഡ സംസാരിക്കുന്നവർക്ക് ഇടയിലും സ്വീകാര്യനായി മാറിയനേതാവ്.

6. ശബരിമലയിലെ സ്ത്രീപ്രവേശനത്തിൽ പരസ്യമായി പ്രതിഷേധിച്ച പരികർമ്മികൾക്ക് എതിരെ നടപടിയുമായിദേവസ്വംബോർഡ്. പ്രതിഷേധിച്ചവരുടെപേര് നൽകാൻ ശബരിമല, മാളികപ്പുറംമേൽശാന്തിമാരോട്‌ദേവസ്വംബോർഡിന്റെ നിർദ്ദേശം. എന്നാൽ പരികർമ്മികളുടെ പ്രതിഷേധംക്ഷേത്രത്തിന് കളങ്കം ഉണ്ടാക്കിയില്ലെന്ന വാദവുമായി മാളികപ്പുറംമേൽശാന്തി അനീഷ് നമ്പൂതിരി. പ്രതിസന്ധി ഘട്ടത്തിൽ മറ്റൊന്നും ചെയ്യാനില്ലെന്നും അനീഷ് നമ്പൂതിരി.


7. ആചാരം ലംഘിച്ചാൽ നട അടയ്ക്കും എന്ന തന്ത്രിയുടെ പ്രസ്താവനയ്ക്കും മാളികപ്പുറംമേൽശാന്തിയുടെ പിന്തുണ. നട അടച്ചിടാൻ തന്ത്രിമാർക്ക് അവകാശമുണ്ട്. പരികർമ്മികളുടെ പ്രതിഷേധംക്ഷേത്രത്തിന് കളങ്കം ഉണ്ടാക്കിയില്ല. ഇക്കാര്യത്തിൽ ആർക്ക് എതിരെയും നടപടി എടുക്കാൻബോർഡിന് കഴിയില്ല എന്നും മാളികപ്പുറംമേൽശാന്തി.


8. അതേസമയം തന്ത്രിമാർ സമരമുഖത്ത് എത്തരുത് എന്ന നിർദ്ദേശവുമായിദേവസ്വംബോർഡ് അംഗം കെ.പി. ശങ്കർദാസ്. പന്തളം കൊട്ടാരം പറയുന്നത് തന്ത്രി അനുസരിക്കണം എന്നില്ല. തന്ത്രിമാർ സമരമുഖത്ത് എത്തുന്നത് അംഗീകരിക്കാൻ ആകില്ല. സ്ത്രീകൾ വന്നാൽ നട അടയ്ക്കും എന്ന സമീപനത്തോട്‌യോജിപ്പില്ല. അതേക്കുറിച്ച് അന്വേഷിക്കേണ്ടതും അവരെ നിരുത്സാഹ പെടുത്തേണ്ടതും ആവശ്യമാണ്. പരികർമ്മികളുടെ പ്രതിഷേധംക്ഷേത്രത്തിന് കളങ്കം വരുത്തി. വരുമാനത്തെ ബാധിച്ചാലുംകോടതി വിധി നടപ്പാക്കാതിരിക്കാൻ ആകില്ലെന്നും കെ.പി. ശങ്കർദാസ്


9. സൗദി മാദ്ധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് സൗദി ഭരണകൂടം. ഖഷോഗി കൊല്ലപ്പെട്ടത് തുർക്കിയിലെ സൗദികോൺസുലേറ്റിൽ മർദ്ദനമേറ്റ്. സംഭവവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി ഇന്റലിജൻസ്‌മേധാവി അടക്കം രണ്ട്‌പേരെ പുറത്താക്കിയതായും സൗദി. വാഷിംഗ്ടൺപോസ്റ്റിന്റെ മാദ്ധ്യമ പ്രവർത്തകനായ ജമാൽ ഖഷോഗ്ഗിയെ കാണാതായത് ഒക്ടോബർ രണ്ട് മുതൽ


10. സൗദി ഭരണകൂടത്തിന്റെ വിമർശകനായ ഖഷോഗിയുടെ തിരോധാനത്തിന് പിന്നിൽ സൗദി ആണെന്ന് തുടക്കം മുതൽ വിമർശനം ഉണ്ടായിരുന്നു എങ്കിലും ആരോപണങ്ങൾ ഭരണകൂടം നിഷേധിച്ചിരുന്നു. നിർണായക തെളിവുകൾ ലഭിച്ചതായി തുർക്കി പൊലീസ് വ്യക്തമാക്കിയതോടെ അമേരിക്ക ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ സൗദിക്ക് എതിരെ ആരോപണം ഉന്നയിച്ചു. തിരോധാനത്തിലെ സൗദിയുടെ ഔദ്യോഗിക കുറ്റസമ്മതം ഇതിന് പിന്നാലെ


11. ഐ.എസ്.എൽ അഞ്ചാം സീസണിലെ രണ്ടാംഹോം മത്സരത്തിന് ഇന്ന്‌കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഡൽഹി ഡൈനാമോസ്. മത്സരം രാത്രി ഏഴരയ്ക്ക് കൊച്ചിയിൽ. ആദ്യഹോം മത്സരത്തിൽ മുംബയ് സിറ്റിയോട് സമനില വഴങ്ങിയകേരളം ഇന്ന് ലക്ഷ്യമിടുന്നത് ജയം.