sabarimala

പമ്പ: ശബരിമല ദർശനത്തിനായി മറ്റൊരു യുവതി കൂടി മല കയറാൻ ഒരുങ്ങുന്നു. കേരള ദളിത് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റായ മഞ്ജുവാണ് പതിനെട്ടാം പടി ചവിട്ടാൻ തയ്യാറെടുക്കുന്നത്. 38കാരിയായ യുവതിയോട് സാഹചര്യങ്ങൾ മുൻനിറുത്തി പിൻമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിന് അവർ തയ്യാറല്ല എന്ന വിവരമാണ് ലഭിക്കുന്നത്.

എ.ഡി.ജി.പി അനിൽകാന്ത്, ഐ.ജിമാരായ മനോജ് എബ്രഹാം, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ യുവതിയുമായി ചർച്ച നടന്നു കൊണ്ടിരിക്കുകയാണ്.

കൊല്ലം ചാത്തന്നൂർ സ്വദേശിനിയാണ് മഞ്ജു. താൻ വിശ്വാസിയാണെന്നും വ്രതമെടുത്താണ് അയ്യപ്പനെ കാണാൻ എത്തിയതെന്നുമാണ് അവർ പറയുന്നത്. ശനിയാഴ്‌ച മഞ്ജുവടക്കം രണ്ട് യുവതികളാണ് മല കയറാനെത്തിയത്. ഇതിൽ ഒരാൾ പൊലീസുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം തിരിച്ചു പോകാൻ തയ്യാറാവുകയായിരുന്നു.