ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശന് വിഷയത്തിൽ തന്ത്രി കണ്ഠര് രാജീവരർക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ജി.സുധാകരൻ രംഗത്ത്. ഹർത്താലിനു കട പൂട്ടുന്ന ലാഘവത്തോടെയാണ് ശബരിമല നട അടച്ചിടുമെന്നു തന്ത്രി പറഞ്ഞത്. തന്ത്രിയുടെ നിലപാട് കേരളം ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഫ്യൂഡൽ പൗരോഹിത്യത്തിന്റെ തകർച്ചയ്ക്കുള്ള മണിമുഴക്കമാണ് ശബരിമലയിലുണ്ടായത്. ശബരിമലയിൽ പോകുന്നവരുടെ പൂർവകാലചരിത്രം നോക്കേണ്ടതില്ല. ധൈര്യമുള്ളവർ പോയാൽ മതി. ദർശനത്തിനെത്തിയ സ്ത്രീകൾ തിരിച്ചു പോയത് നിരാശാജനകമെന്നും സുധാകരൻ പറഞ്ഞു.
സന്നിധാനത്തു യുവതികൾ എത്തിയാൽ നട അടച്ചു നാട്ടിലേക്കു പോകുമെന്നു തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കിയിരുന്നു. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പിന്നീട് തന്ത്രി തിരുത്തുകയും ചെയ്തു.