rahna-fathima

തിരുവനന്തപുരം: രഹ്‌ന ഫാത്തിമയെ സമുദായത്തിൽ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്ളിം ജമാ അത്ത് കൗൺസിൽ. ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസ ആചാരാനുഷ്‌ടാനങ്ങൾക്കെതിരെ ശബരിമലയിൽ ദർശനത്തിനെത്തിയതാണ് രഹ്‌നയെ പുറത്താക്കാൻ കാരണമെന്ന് ജമാ അത്ത് കൗൺസിൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ചുംബന സമരത്തിൽ പങ്കെടുക്കുകയും നഗ്‌നയായി സിനിമയിൽ അഭിനയിക്കുകയും ചെയ്‌ത രഹ്‌നയ്‌ക്ക് സമുദായത്തിന്റെ പേരുപയോഗിക്കാൻ അവകാശമില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു.

rahyna