ബ്രസീലിയ: എട്ടുമാസം ഗർഭിണിയായ യുവതിയുടെ വയർ കീറി ദമ്പതികൾ കുഞ്ഞിനെ മോഷ്ടിച്ചു. തെക്കുപടിഞ്ഞാറൻ ബ്രസീലിലെ ജോവോപിനോറോയിലാണ് സംഭവം.
മാരാ ക്രിസ്റ്റിന ഡാ സിൽവ എന്ന ഇരുപത്തിമൂന്നുകാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കുഞ്ഞ് ആശുപത്രിയിലാണ്.ആഞ്ജലീന റോഡ്രിഗ്രസ് എന്ന നാൽപ്പതുകാരിയും ഭർത്താവുമാണ് കൊടുംക്രൂരത ചെയ്തത്. വയർപിളർന്നെടുക്കുന്നതിനിടെ തലയിൽ മുറിവേറ്റ കുഞ്ഞുമായി ആഞ്ജലീന ആശുപത്രിയിലെത്തിയതോടെയാണ് അരുംകൊല പുറത്തറിഞ്ഞത്. പ്രസവിച്ചതിന്റെ ലക്ഷണമൊന്നുമില്ലാത്തതിനാൽ സംശയംതോന്നിയ ഡോക്ടർമാർ ചോദ്യംചെയ്‌തെങ്കിലും തന്റെ കുഞ്ഞാണെന്ന വാദത്തിൽ ആഞ്ജലീന ഉറച്ചുനിന്നു.അതോടെ പരിശോധനയ്ക്ക് വിധേയയാവാൻ ആവശ്യപ്പെട്ടു. പദ്ധതികൾ പൊളിഞ്ഞതോടെ രക്ഷപ്പെടാൻ ശ്രമിച്ച ആഞ്ജലീനെയെ ഡോക്ടർമാർ പൊലീസിലേൽപ്പിച്ചു. പൊലീസ് ചോദ്യംചെയ്തതോടെ സംഭവം തുറന്നുപറയുകയായിരുന്നു. പരിശോധനയിൽ മരത്തിൽ കെട്ടിയിട്ട നിലയിൽ മാരയുടെ മൃതദേഹം കണ്ടെടുത്തു.
മദ്യം നൽകിമയക്കിയശേഷം മാരയെ മരത്തിൽ കെട്ടിയിട്ട് കറിക്കത്തികൊണ്ട് വയർ കീറുകയായിരുന്നെന്നാണ് ആഞ്ജലീന പൊലീസിനോട് പറഞ്ഞത്. വയറ്റാട്ടികളിൽ നിന്ന് ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ പുറത്തെടുത്തതും പൊക്കിൾക്കൊടി മുറിച്ചതും. ഭർത്താവിന് സംഭവത്തിൽ പങ്കില്ലെന്നാണ് ആഞ്ജലീന പറയുന്നത്.
ഒരുപെൺകുഞ്ഞ് വേണമെന്ന് ആഞ്ജലീന ഏറെനാളായി ആഗ്രഹിച്ചിരുന്നു. മാരയുടെ ഗോലുാതഗലോ ീദഗ്ുഹേർഭത്തിലുള്ളത് പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ മോഷ്ടിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ആഞ്ജലീനയ്ക്ക് തനിയെ ഇത്തരത്തിലൊരുകൊലപാതകം നടത്താനാവില്ലെന്നാണ് പൊലീസ് പറയുന്നത്.