1

ശബരിമല: ശബരിമലയിൽ ദർശനം നടത്തിയേ മടങ്ങൂവെന്ന നിലയിൽ പന്പയിൽ എത്തിയ യുവതിയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചു. മഞ്ജുവിന്റെ പേരിൽ ക്രിമിനൽ കേസുള്ളതിലാണ് അനുമതി നിഷേധിച്ചത്. ഇവരുടെ പേരിൽ കേസുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം മതി മഞ്ജുവിന് മല കയറാൻ അനുമതി നൽകുന്നതെന്നും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

കേരള ദളിത് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റും കൊല്ലം ചാത്തന്നൂർ സ്വദേശിയുമായ മഞ്ജുവാണ് പതിനെട്ടാം പടി ചവിട്ടണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മഞ്ജു പന്പയിലെത്തിയത്. ശബരിമലയിൽ ദർശനം നടത്തണമെന്നും അതിന് പൊലീസ് സുരക്ഷ വേണമെന്നും മഞ്ജു ആവശ്യപ്പെട്ടു. പൊലീസുദ്യോഗസ്ഥർ മ‌ഞ്ജുവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. ഇതോടെ ഉന്നത ഐ.ജി മനോജ് എബ്രഹാം,​ എസ്.ശ്രീജിത്ത്,​ എ.ഡി.ജി.പി അനിൽകാന്ത് തുടങ്ങിയവർ പന്പയിലെ സ്റ്റേഷനിലെത്തി മഞ്ജുവായി ചർച്ച നടത്തി. എന്നിട്ടും മഞ്ജു പിന്മാറാൻ കൂട്ടാക്കിയില്ല. സുരക്ഷാസാഹചര്യം പരിഗണിക്കണമെന്ന പൊലീസിന്റെ അഭ്യർത്ഥനയും യുവതി തള്ളി. സന്നിധാനത്ത് കനത്ത മഴയാണെന്നും ഇപ്പോൾ യാത്ര സുരക്ഷിതമല്ലെന്നും പൊലീസ് യുവതിയോട് പറഞ്ഞു. എന്നാൽ അവർ വഴങ്ങാൻ തയ്യാറായില്ല. സുപ്രീം കോടതി വിധിയുണ്ടെന്നും തനിക്ക് സുരക്ഷ ഒരുക്കണമെന്നും മഞ്ജു പൊലീസിനോട് പറഞ്ഞു.

പ്രതിഷേധവുമായി രംഗത്തുണ്ട്. നിലവിലെ സാഹചര്യത്തിൽ മഞ്ജുവിനെ കൊണ്ടുപോയാൽ അത് പ്രശ്നങ്ങൾ വഷളാക്കുമെന്നും പൊലീസ് കരുതുന്നു. ഇതോടൊപ്പം മഞ്ജുവിന്റെ മുൻകാല പ്രവർത്തനങ്ങളുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇവർക്കെതിരെ ഏതെങ്കിലും കേസുകളുണ്ടോ എന്നും പരിശോധിക്കുന്നു. താൻ വിശ്വാസിയാണെന്നും വ്രതമെടുത്താണ് അയ്യപ്പനെ കാണാൻ എത്തിയതെന്നുമാണ് അവർ പറയുന്നത്.