ചെന്നൈ : ശബരിമല യുവതി പ്രവേശനത്തിൽ പ്രതികരണവുമായി നടൻ രജനികാന്ത് രംഗത്ത്. ശബരിമലയിൽ കാലാകാലങ്ങളായി പിന്തുടരുന്ന ആചാരങ്ങളിൽ ആരും ഇടപെടാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.
"സ്ത്രീകൾക്ക് അവകാശപ്പെട്ട തുല്യതയെക്കുറിച്ച് രണ്ടഭിപ്രായമില്ല. പക്ഷേ, ഓരോ ക്ഷേത്രങ്ങൾക്കും തനതായ ആചാരങ്ങളുണ്ട്. പരമ്പരാഗതമായി ആചരിച്ച് വരുന്നവ. എന്റെ അഭിപ്രായത്തിൽ അത്തരം ആചാരങ്ങളിൽ ആരും ഇടപെടാൻ പാടില്ല. കോടതി വിധി മാനിക്കപ്പെടണം. എന്നാൽ മതപരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം." - മാദ്ധ്യമങ്ങളോട് സംസാരിക്കവേ രജനികാന്ത് പറഞ്ഞു.
ശബരിമല യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധം അലയടിക്കവേയാണ് സൂപ്പർതാരത്തിന്റെ പ്രതികരണം.