അരിസ്റ്റോ സുരേഷിനെ നായകനാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോളാമ്പി. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ആരംഭിച്ചു. സുരേഷിനെക്കൂടാതെ നിത്യാ മേനോൻ, രൺജി പണിക്കർ, രോഹിണി, ദീലീഷ് പോത്തൻ ഉൾപ്പെടെയുള്ള വൻതാര നിര കോളാമ്പിയിൽ അണിനിരക്കുന്നുണ്ട്. സുപ്രീംകോടതി കോളാമ്പി മൈക്കുകൾ നിരോധിച്ചതിനെത്തുടർന്ന് അവയെ ആശ്രയിച്ചു ജീവിക്കുന്നവരുടെ പ്രതിസന്ധിയാണ് സിനിമയുടെ പ്രമേയം. രൂപേഷ് ഓമന നിർമിക്കുന്ന കോളാമ്പിയുടെ അണിയറയിൽ രവി വർമൻ, സാബു സിറിൾ, റസൂൽ പൂക്കുട്ടി, രമേശ് നാരായണൻ, ബോംബെ ജയശ്രീ, ശ്രേയ ഘോഷാൽ തുടങ്ങിയ പ്രതിഭകളുമുണ്ട്.