pachauri

ന്യൂഡൽഹി : പ്രമുഖ ശാസ്ത്രജ്ഞനും നൊബൽ സമ്മാന ജേതാവുമായ ആർ. കെ. പച്ചൗരിക്കെതിരെ ഡൽഹി കോടതി ലൈംഗിക പീഡനത്തിന് കുറ്റം ചുമത്തി. സഹപ്രവർത്തകയ്ക്കെതിരെയുള്ള ലൈംഗിക ചൂഷണത്തിന് ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 354(സ്ത്രീത്വത്തെ അപമാനിക്കൽ)​,​ 354 എ (ശാരീരിക പീഡനം)​,​ 509 (അശ്ലീല ചുവയുള്ള സംസാരവും ആംഗ്യവും പ്രകടിപ്പിക്കൽ)​ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

കേസ് 2019 ജനുവരി 4ന് വാദം കേൾക്കും. 2015 ഫെബ്രുവരി 13നാണ് പച്ചൗരിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പച്ചൗരിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടന്ന് 2016 മാർച്ച് ഒന്നിന് സമർപ്പിച്ച 1400 പേജ് വരുന്ന കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. വാട്ട്സാപ്പ് സന്ദേശങ്ങൾ,​ എസ്എംഎസ് സന്ദേശങ്ങൾ തുടങ്ങിയവ തെളിവായി പൊലീസ് ഹാജരാക്കിയിട്ടുണ്ട്. എന്നാൽ തനിക്കെതിരായ കുറ്റങ്ങൾ പച്ചൗരി നിഷേധിച്ചിരുന്നു.