എം.ബി.എ. പ്രവേശനം
വിദൂര വിദ്യാഭ്യാസ വിഭാഗം 2018-20 ബാച്ചിലേക്കുളള എം.ബി.എ പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു. 25ന് വൈകിട്ട് 5വരെ ഫീസടയ്ക്കാം. വിശദവിവരങ്ങൾ www.ideku.in.
പ്രായോഗിക പരീക്ഷ
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.എസ്.സി. ഇലക്‌ട്രോണിക്സ് നാലാം സെമസ്റ്റർ പരീക്ഷയുടെ പ്രായോഗിക പരീക്ഷ അതത് കോളേജുകളിൽ നവംബർ 5ന് തുടങ്ങും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
സൂക്ഷ്‌മപരിശോധന
അവസാനവർഷ ബി.എ (ആന്വൽ) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്‌മപരിശോധനയ്ക്ക് ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷിച്ചിട്ടുളളവർ തിരിച്ചറിയൽ രേഖയും ഹാൾടിക്കറ്റുമായി ഇ.ജെ v സെക്ഷനിൽ (റീവാല്യുവേഷൻ) 22 മുതൽ നവംബർ 5വരെയുളള പ്രവൃത്തിദിവസങ്ങളിൽ ഹാജരാകണം.
പരീക്ഷാഫലം
അവസാനവർഷ ബി.ഡി.എസ് പാർട്ട് II (സപ്ലിമെന്ററി - 2008 സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മപരിശോധനയ്ക്കും 31വരെ അപേക്ഷിക്കാം.
സീറ്റൊഴിവ്
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിൽ എം.എ ഇംഗ്ലീഷിന് പട്ടിക ജാതി വിഭാഗത്തിൽ ഒഴിവുളള ഒരു സീറ്റിലേക്ക് 22ന് രാവിലെ 10.30ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകണം.
പി.ജി പ്രവേശനം
സ്‌പോട്ട് അഡ്മിഷനിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് 23വരെ വിവിധ കോളേജുകളിൽ പ്രവേശനം നേടാം. കാര്യവട്ടം ഗവ.കോളേജിൽ എം.എസ്.സി മാത്തമാറ്റിക്സിന് 17ന് നടത്താനിരുന്ന സ്‌പോട്ട് അഡ്മിഷൻ 22ന് രാവിലെ 10ന് നടത്തും.
ജെ.ആർ.എഫ്/നെറ്റ് പരീക്ഷാ പരിശീലനം
യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ നെറ്റ്/ ജെ.ആർ.എഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് അപേക്ഷിച്ചവർക്ക് പരിശീലനം നൽകാനായി ഒക്‌ടോബർ 20 മുതൽ ഹോളിഡേ/വീക്കെന്റ് ബാച്ച് ആരംഭിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. താൽപര്യമുളളവർ തിരുവനന്തപുരം പി.എം.ജി. ജംഗ്ഷനിലുളള സ്റ്റുഡന്റ്സ് സെന്ററിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ഓഫീസിലെത്തി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് 0471-2304577.
എം.ഫിൽ ഡിസർട്ടേഷൻ
സർവകലാശാലയിലേയും യൂണിവേഴ്സിറ്റി കോളേജിലേയും രണ്ടാം സെമസ്റ്റർ എം.ഫിൽ ഡിസർട്ടേഷൻ സമർപ്പിക്കാനുളള അവസാനതിയതി 26ൽ നിന്നും നവംബർ 16ലേക്ക് മാറ്റി.