bdjs
ബി.ഡി. ജെ.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണെന്ന് ബി.ഡി. ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പ്രസ്താവിച്ചു.ജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ക്ഷേത്രവിശുദ്ധി തകർക്കാൻ വേണ്ടി മാത്രം ശ്രമങ്ങൾ നടത്തുന്നവർക്ക് സംരക്ഷണം നൽകുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറി അഡ്വ. രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഗിരിപാമ്പനാൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് പി.എം രവീന്ദ്രൻ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സുകുമാരൻ നായർ സ്വാഗതവും ട്രഷറർ സതീഷ് കുറ്റിയിൽ നന്ദിയും പറഞ്ഞു