കൊച്ചി: പ്രമുഖ അരി ഉത്‌പാദക വിപണന സ്ഥാപനമായ പവിഴം റൈസ് 'റോബിൻഫുഡ്' ബ്രാൻഡിൽ മട്ട അരി വിപണിയിലെത്തിച്ചു. നാരുകളാൽ സമ്പുഷ്‌ടവും മികച്ച രോഗപ്രതിരോധ ശേഷി നൽകുന്നതുമായ അരിയാണിതെന്ന് പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ.പി. ജോർജ്, മാനേജിംഗ് ഡയറക്‌ടർ എൻ.സി. ആന്റണി എന്നിവർ പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച ഗുണനിലവാരമുള്ള നെല്ല്, മില്ലിംഗ് പ്രോസസിൽ തവിട് കാര്യമായി നഷ്‌ടപ്പെടാതെ ഉത്‌പാദിപ്പിക്കുന്ന ഹൈ ഫൈബർ റെഡ് ബ്രാൻഡ് റൈസാണിത്. സാധാരണ വിപണിയിൽ ലഭിക്കുന്ന മട്ട അരിയേക്കാൾ കിലോയ്ക്ക് രണ്ടു രൂപ മുതൽ അഞ്ചു രൂപവരെ കൂടുതലാണ് റോബിൻഫുഡ് മട്ട അരിക്ക്. കൊച്ചിയിൽ നടന്ന ചടങ്ങിൽ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ വിപണനോദ്‌ഘാടനം നിർവഹിച്ചു. ഹൈബി ഈഡൻ എം.എൽ.എ ഹൈ ഫൈബർ റൈസ് ബ്രാൻഡ് റൈസ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്ക് നൽകി ആദ്യ വില്‌പന നടത്തി. ടെൽക് ചെയർമാൻ എൻ.സി മോഹനൻ, പവിഴം ഗ്രൂപ്പ് ഡയറക്‌ടർമാരായ റോബിൻ ജോർജ്, റോയി ജോർജ് എന്നിവർ സംബന്ധിച്ചു.