sabarimla-

തിരുവനന്തപുരം: രഹ്ന ഫാത്തിമയുടെ ശബരിമല ദർശനം തടയാൻ കുട്ടികളെ ഇരുത്തി സമരം ചെയ്ത സംഭവത്തിൽ നടപടിയെടുക്കാൻ ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം. മുതിർന്നവർ നടത്തുന്ന സമരത്തിൽ കുട്ടികളെ പങ്കെടുക്കുന്നവർക്കും രക്ഷിതാക്കൾക്കുമെതിരെ നടപടിയെടുക്കാൻ ബാലാവകാശ കമ്മിഷൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് നിർദ്ദേശം നൽകി.

ശാരീരികമായോ മാനസികമായോ പ്രയാസങ്ങൾ ഉണ്ടാകുന്ന സമരമുറയ്ക്ക് കുട്ടികളെ ഉപയോഗിക്കുന്നത് ഭരണഘടനയ്‌ക്കും ബാലാവകാശ സംരക്ഷണ നിയമത്തിനും എതിരാണെന്ന് കമ്മിഷൻ ചെയർപേഴ്സൻ പി.സുരേഷ് പറ‍ഞ്ഞു.