മുംബയ്: ഉത്തർപ്രദേശിലെ 850 കർഷകരുടെ ബാങ്ക് വായ്പ അമിതാഭ് ബച്ചൻ ഏറ്റെടുത്ത് തിരച്ചടക്കും. അടുത്തിടെ അദ്ദേഹം മഹാരാഷ്ട്രയിൽ 350 പേരുടെ കാർഷിക കടങ്ങൾ തിരിച്ചടച്ചിരുന്നു. തന്റെ ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറാകുന്ന കർഷകർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനാകുന്നത് സംതൃപ്തി നൽകുന്നുവെന്ന് ബച്ചൻ പറഞ്ഞു. മഹാരാഷ്ട്രയിൽ നടത്തിയ ചെറിയ ഇടപെടലിലൂടെ നിരവധി കുടുംബങ്ങളെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കാനായി. തന്റെ പ്രവർത്തനം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം ബ്ലോഗിലൂടെ വ്യക്തമാക്കി. ഇതിന് അഞ്ചര കോടി രൂപ വേണമെന്നാണ് കണക്കാക്കുന്നത്.