arjun

ചെന്നൈ: തമിഴ് ചലച്ചിത്രതാരം അർജുൻ സർജയും മീ ടൂ വിവാദത്തിൽ. കന്നഡ താരം ശ്രുതി ഹരിഹരനാണ് അർജുൻ തന്നോട് ലൈംഗികാധിക്ഷേപം നടത്തിയെന്ന ആരോപണവുമായെത്തിയത്. 2016ൽ വിസ്മയ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അർജുൻ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ഇവർ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ചിത്രീകരണത്തിനിടെ തിരക്കഥയിലില്ലാത്ത പ്രണയ സീനുകൾ കൂട്ടിച്ചേർക്കാൻ അർജുൻ ആവശ്യപ്പെട്ടെന്നും ശ്രുതി പറഞ്ഞു. തന്റെ സഹപ്രവർത്തകരെല്ലാം ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ തുറന്നു പറയാൻ തയ്യാറാകണമെന്നും ശ്രുതി ട്വിറ്ററിൽ വ്യക്തമാക്കി.

ചലച്ചിത്ര മേഖലയിൽ കാസ്റ്റിംഗ് കൗച്ച് സ്വാഭാവികമാണെന്നും എന്നാൽ ഇത് എതിർക്കപ്പെടേണ്ടകാണെന്നും ശ്രുതി പറയുന്നു.