1. ശബരിമല ദർശനം നടത്തണം എന്ന ആവശ്യവുമായി എത്തിയ കൊല്ലം ചാത്തന്നൂർ സ്വദേശിയും ദളിത് ഫെറേഷൻ സംസ്ഥാന നേതാവുമായ മഞ്ജു സന്നിധാനത്തേക്ക് പോകാതെ മടങ്ങി.യുവതിക്ക് സുരക്ഷ ഉറപ്പാക്കാൻ ആവില്ലെന്ന് പൊലീസ് നിലപാട് അറിയിച്ചതോടെ ആണ് മഞ്ജു നിലപാട് മാറ്റിയത്. പ്രതികൂല കാലാവസ്ഥ നിലനിൽക്കുന്നതിന് ഒപ്പം മഞ്ജുവിന്റെ പശ്ചാത്തലവും പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ യുവതിക്ക് ഇന്ന് സുരക്ഷ ഉറപ്പാക്കാൻ ആകില്ലെന്ന് ഐ.ജി. എസ്. ശ്രീജിത്ത്
2. സന്നിധാനത്തേക്ക് പോകാൻ സുരക്ഷ നൽകണം എന്ന് ആവശ്യപ്പെട്ട് കൊല്ലം ചാത്തന്നൂർ സ്വദേശി മഞ്ജു പൊലീസിനെ സമീപിച്ചത് ഇന്ന് വൈകിട്ട്. പൊലീസ് ഉദ്യോഗസ്ഥർ മഞ്ജുവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും ദർശനം നടത്തിയ ശേഷമേ മടക്കമുള്ളൂ എന്ന് യുവതി നിലപാട് എടുക്കുക ആയിരുന്നു. താൻ വിശ്വാസി എന്നും അയ്യപ്പനെ കാണാൻ ആയി കഠിന വ്രതം എടുത്തിട്ടുണ്ട് എന്നും മഞ്ജു
3. രാവിലെ 52 വയസുള്ള തമിഴ്നാട് സ്വദേശിനി ദർശനത്തിന് എത്തിയപ്പോൾ പ്രതിഷേധക്കാർ തടഞ്ഞിരുന്നു. പിന്നീട് പൊലീസ് എത്തി ഇവരുടെ പ്രായം സ്ഥിരീകരിച്ചതിന് ശേഷമാണ് പ്രതിഷേധം കെട്ടിടങ്ങിയത്. രണ്ടാം തവണയാണ് ശബരിമലയിൽ ദർശനത്തിന് എത്തുന്നത് എന്ന് തീർത്ഥാടക. അതേസമയം, വിശ്വാസികളായ സ്ത്രീകൾ എത്തിയാൽ സൗകര്യം ഒരുക്കും എന്ന് ജില്ലാ കളക്ടർ പി.ബി നൂഹ്.
4. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ മറവിൽ സർക്കാർ വിശ്വാസികളെ തമ്മിലടിപ്പിക്കാൻ ശ്രമം നടത്തുന്നു എന്ന് കെ. മുരളീധരൻ എം.എൽ.എ. ശബരിമലയിൽ നട തുറന്ന ശേഷമുള്ള സർക്കാരിന്റെ നടപടികൾ വിശ്വാസത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ളത്. യുവതികളെ കയറ്റിയേ തീരൂ എന്നാണ് സി.പി.എം നിലപാട്. നെയ്‌തേങ്ങയ്ക്ക് പകരം ഓറഞ്ചും പേരക്കായും നിറച്ച് മലകയറാൻ ശ്രമിച്ച രഹ്ന ഫാത്തിമ ഇരുമുടിക്കെട്ടിനെ അപമാനിച്ചു
5. യുവതികളെ ശബരിമലയിൽ കയറ്റാൻ കടകംപള്ളി സുരേന്ദ്രനും സുന്നി സ്ത്രീകളെ പള്ളിയിൽ കയറ്റാൻ കെ.ടി ജലീലിനേയും കൂട്ടുപിടിച്ച് പിണറായി വിജയൻ വിശ്വാസത്തെ തകർക്കാൻ ശ്രമിക്കുന്നു. യുവതീ പ്രവേശന കേസുകളിൽ ഇനി പ്രതിയാവാൻ അയ്യപ്പൻ മാത്രമേ ബാക്കിയുള്ളൂ എന്നും ആക്ഷേപം. തീർക്കാൻ പറ്റുന്ന പ്രശ്നത്തെ രാഷ്ട്രീയ വത്കരിച്ച് വോട്ട് നേടാൻ ആണ് ബി.ജെ.പി ശ്രമിക്കുന്നത് എന്നും കെ. മുരളീധരൻ പറഞ്ഞു
6. ശബരിമലയിൽ ദർശന അനുമതി നിഷേധിച്ച രഹ്ന ഫാത്തിമ സുപ്രീംകോടതിയിലേക്ക്. ശബരിമല തന്ത്രിക്ക് എതിരെ കേസ് ഫയൽ ചെയ്യും എന്ന് ഫെയ്സ്ബുക്ക് പോസ്റ്റ്. താൻ മലകയറിയാൽ അമ്പലം പൂട്ടുമെന്നും പുണ്യാഹം തളിക്കും എന്നും പറഞ്ഞത്, ജാതിഅയിത്ത ചിന്താഗതികൾ വച്ചു പുലർത്തുന്നതു കൊണ്ട്. ആളില്ലാത്ത വീട്ടിൽ ഹെൽമറ്റ് ധരിച്ചു വന്ന് അക്രമം കാട്ടുന്നവർ ധൈര്യമുണ്ട് എങ്കിൽ നേർക്കു നേർ വരാനും രഹ്നയുടെ വെല്ലുവിളി
7. അതേസമയം, രഹ്നാ ഫാത്തിമയെ സമുദായത്തിൽ നിന്ന് പുറത്താക്കി എന്ന് കേരള മുസ്ലീം ജമാ അത്ത് കൗൺസിൽ. ഹൈന്ദവ സമൂഹത്തിന്റെ ആചാര അനുഷ്ഠാനങ്ങൾക്ക് എതിരെ ശബരിമലയിൽ ദർശനത്തിന് എത്തിയതിന് ആണ് നടപടി എടുത്തത് എന്ന് ജമാ അത്ത് കൗൺസിൽ പുറത്തിറക്കിയ പത്ര കുറിപ്പിൽ പരാമർശം. ചുംബന സമരത്തിൽ പങ്കെടുക്കുകയും നഗ്നയായി സിനിമയിൽ അഭിനയിക്കുകയും ചെയ്ത രഹ്നയ്ക്ക് സമുദായത്തിന്റെ പേര് ഉപയോഗിക്കാൻ അവകാശം ഇല്ലെന്നും പത്ര കുറിപ്പിൽ വിശദീകരണം
8. രാജ്യത്തെ മീ ടൂ വെളിപ്പെടുത്തലുകൾ തുടരുന്നു. തമിഴ് സൂപ്പർ താരം അർജുന് എതിരെ തുറന്നടിച്ച് മലയാളിയായ യുവ നടി ശ്രുതി ഹരിഹരൻ രംഗത്ത്. 2017ൽ അരുൺ വൈദ്യനാഥൻ സംവിധാനം ചെയ്ത നിബുണൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് താരം തന്നോട് മോശമായി പെരുമാറി എന്ന് നടി. സംഭവം നടന്നത് ലൊക്കേഷനിൽ അണിയറ പ്രവർത്തകരുടെ മുന്നിൽ വച്ച്
9. റിഹേഴ്സൽ സമയം അനുവാദം കൂടാതെ അർജുൻ തന്നെ ആലിംഗനം ചെയ്തു. സിനിമയിൽ റിയലിസ്റ്റിക്കായി അഭിനയിക്കുന്നതിനോട് തനിക്ക് പൂർണ്ണ യോജിപ്പാണ്. എന്നാൽ ഇക്കാര്യം തീർത്തും തെറ്റായി പോയി. സംവിധായകന് തന്റെ അസ്വസ്ഥത മനസിലായിരുന്നു. മേക്കപ് ടീമിനോട് താൻ ഇക്കാര്യം വിശദീകരിച്ചിരുന്നു എന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ നടി
10. ഇന്ത്യ വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ. ഗുവാഹത്തിയിൽ മത്സരം തുടങ്ങുന്നത് ഉച്ചയ്ക്ക് ഒന്നരയ്ക്ക്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ലക്ഷ്യമിടുന്നത് സമ്പൂർണ വിജയം. ഏഷ്യാ കപ്പ് കിരീട നേട്ടത്തിന് ശേഷമുള്ള ഇന്ത്യൻ ടീമിലേക്ക് നായകൻ വിരാട് കൊഹ്ലി മടങ്ങിയെത്തും. ഭുവനേശ്വർ കുമാറിനും ബുംറയ്ക്കും വിശ്രമം നൽകിയ സാഹചര്യത്തിൽ പേസ് ബൗളർമാരായി മുഹമ്മദ് ഷമിയും ഉമേഷ് യാദവും ടീമിലെത്തും. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് ഇന്ത്യ ഏകദിനത്തിൽ അരങ്ങേറ്റം നൽകിയേക്കും. ക്രിസ് ഗെയ്ൽ ഇല്ലാതെ എത്തുന്ന വിൻഡീസ് ടീമിനെ നയിക്കുന്നത് ജേസൺ ഹോൾഡർ.