ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന സൂപ്പർ പോരാട്ടത്തിൽ ചെൽസിയും മാഞ്ചസറ്രർ യുണൈറ്രഡും 2-2ന്റെ സമനിലിയിൽ പിരിഞ്ഞു. കളിയവസാനിക്കാൻ സെക്കന്റുകൾ ശേഷിക്കെ രണ്ടാം പകുതിയിയുടെ അധിക സമയത്ത് 96-ാം മിനിറ്റിൽ റോസ് ബാർക്ക്‌ലി നേടിയ ഗോളിലൂടെയാണ് ചെൽസി സമനില സ്വന്തമാക്കിയത്. ആന്റണി മാർട്ടിയാൽ യുണൈറ്റഡിനായി ഇരട്ടഗോളുകൾ നേടി. യുണൈറ്രഡിന്റെ തട്ടകമായ ഒാൾഡ് ട്രാഫോൾഡിൽ നടന്ന മത്സരത്തിൽ 21-ാം മിനിറ്രിൽ റൂഡിഗറുടെ ഗോളിലൂടെ ചെൽസിയാണ് ലീഡ് നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ 55, 73 മിനിറ്രുകളിൽ നേടിയ ഗോളുകളിലൂടെ മാർട്ടിയാൽ യുണൈറ്രഡിനെ മുന്നിലെത്തിച്ചു.അവസാനം കളിച്ച ആറ് മത്സരങ്ങളിൽ തങ്ങളുടെ ആദ്യം ജയം ഉറപ്പിച്ച യുണൈറ്രഡിനെ ഞെട്ടിച്ച് 96-ാം മിനിറ്റിൽ ബാർക്ക്ലി ചെൽസിയുടെ സമനില ഗോൾ നേടുകയായിരുന്നു.