dileep

ചെന്നൈ: ദിലീപ് -കാവ്യാമാധവൻ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നതിന് ആശംസകൾ നേർന്ന തമിഴ് സിനിമാ മാദ്ധ്യമപ്രവർത്തകയെ രൂക്ഷമായി വിമർശിച്ച് നടിമാർ രംഗത്ത്. ലക്ഷ്മി മച്ചു, റായ് ലക്ഷ്മി, തപ്‌സി പന്നു, ശ്രീയ ശരൺ, രാകുൽ പ്രീത് എന്നിവർ വിമർശനവുമായെത്തിയത്.

''ഒരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന്റെ ക്രിമിനൽ റെക്കാഡുള്ള വ്യക്തിയുടെ ചിത്രമാണ് പോസ്റ്റ് ചെയ്തത്. അത് വിശ്വസിക്കാനാകുന്നില്ല. മലയാള നടിമാർ പോലും ഇയാൾക്കൊപ്പം അഭിനയിക്കാൻ വിസമ്മതിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇതുപോലെരു ട്വീറ്റ്. അതൊരു വലിയ നാണക്കേട് തന്നെയാണ്" -ലക്ഷ്മി മച്ചു കുറിച്ചു.

കുഞ്ഞ് ജനിച്ചതിലുള്ള എന്റെ സന്തോഷം സുഹൃത്തിനെ അറിയിക്കൂ. താൻ ചെയ്തതു ഇനി ഒരു പുരുഷനും മറ്റൊരു സ്ത്രീയോട് ചെയ്യാൻ അനുവദിക്കരുതെന്ന് സ്വന്തം മകളോട് അയാൾ സത്യം ചെയ്യണമെന്ന് തപ്‌സി പന്നു പറഞ്ഞു.

മാദ്ധ്യമങ്ങൾ ഇത്തരം വ്യക്തികളെ ഒരിക്കലും പുകഴ്ത്തരുത്. നിങ്ങൾ നിലപാടെടുത്തില്ലെങ്കിൽ പിന്നെ ആരാണ് എടുക്കുക?- രാകുൽ പ്രീത് പ്രതികരിച്ചു.

ലക്ഷ്മിയെയും തപ്‌സിയെയും പിന്തുണച്ച് റായി ലക്ഷ്മി രംഗത്തെത്തി.

ഇയാളൊരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ച വ്യക്തിയാണ്. ഒരു സ്ത്രീ ആയിട്ടും നിങ്ങൾ ഇയാളെ അഭിനന്ദിക്കുന്നു. എനിക്ക് നിങ്ങളോട് ബഹുമാനം ഉണ്ടായിരുന്നു. ഇത് വിശ്വസിക്കാൻ കഴിയുന്നില്ല

-ശ്രിയ ശരൺ