കൊച്ചി: ജയം ബ്ലാസ്റ്റേഴ്സിന് വിട്ടുകൊടുക്കാതെ ഒപ്പം പിടിച്ച് ഡൽഹി ഡയനാമോസ്. ആദ്യ പകുതിയിൽ മത്സരത്തിൽ ആധിപത്യം നിലനിർത്തിയ ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയിലെ ഡൽഹിയുടെ ഗോളിന് മുന്നിൽ സമിനിലയിൽ ഒതുങ്ങേണ്ടി വന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും അവസാന നിമിഷം വഴങ്ങിയ ഗോളിൽ സമനിലയുടെ കുരുക്കിലകപ്പെട്ട് ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളിൽ രണ്ട് പോയിന്റുമായി ഡൽഹി എട്ടാം സ്ഥാനത്തും നിലയുറപ്പിച്ചു.