snake
snake

ഇത്തവണത്തെ എപ്പിസോ‌ഡിൽ വാവസുരേഷ് മനോഹാരിത നിറഞ്ഞു നിൽക്കുന്ന വനത്തിലേക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. വെറുതേ കാട് കാണാനല്ല,​ പിടികൂടിയ പാന്പുകളെ അവയുടെ ആവാസ വ്യവസ്ഥയിലേക്ക് തുറന്നു വിടുന്നതിന് കൂടിയാണിത്.

റാന്നിഫോറസ്റ്റ് ഡിവിഷനിലെ ആർ.ആർ ടീമിനൊപ്പം മൂന്നര മണിക്കൂർ യാത്ര ചെയ്ത ശേഷം പാമ്പുകളെ തുറന്ന് വിടാൻ പറ്റിയ അടിക്കാടുള്ള ഒരു സ്ഥലം കണ്ടെത്തി. പ്രളയത്തെ തുടർന്ന് നാട്ടിൽ കണ്ട പാമ്പുകൾ, വനത്തിൽ തുറന്ന വിടുന്ന പാമ്പുകൾ ഒഴുകി വന്നതാണെന്ന് ഒരു പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ അത് ശരിയല്ലെന്ന് വാവ വ്യക്തമാക്കി. പിന്നെ ഒന്നൊന്നായി പാന്പുകളെ തുറന്നുവിട്ടു. തുറന്ന് വിട്ടപ്പോൾ തന്നെ ചില പാന്പുകൾ ഓടിമറഞ്ഞു. മറ്റുചിലവ പോകാതെ നിന്നു. രണ്ട് പാന്പുകൾ പരസ്പരം ചീറ്റിയടുക്കുന്നതും കാണാനായി. ഇതിനിടയിൽ ഒരു പാമ്പിനെ തറയിലേക്ക് ഇറക്കുന്നതിനിടെ മൂർഖൻ പാമ്പ് വാവയെ കടിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അവസരോചിതമായ ഇടപെടലിലൂടെ വാവ കടിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. അവസാനമായി മൂന്ന് പെരുമ്പാമ്പുകളെയാണ് തുറന്ന് വിട്ടത്. അവയിലൊന്ന് ആക്രമണകാരിയായത് പെട്ടെന്നായിരുന്നു. മറ്റുള്ള പാന്പുകളെ കടിക്കാനുള്ള ശ്രമം നടത്തിയ പെരുന്പാന്പിനെ സാഹസപ്പെട്ടാണ് വാവ കൈപ്പിടിയിലൊതുക്കിയത്.