ബംഗളുരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്ര് ടൂർണമെന്റിന്റെ ഫൈനലിൽ ഡൽഹിയെ 4 വിക്കറ്രിന് തകർത്ത് മുംബയ് ചാമ്പ്യൻമാരായി. ആദ്യം ബാറ്ര് ചെയ്ത ഡൽഹി 45.4 ഓവറിൽ 177 റൺസിന് ആൾഔട്ടായി. 3 വിക്കറ്ര് വീതം വീഴ്ത്തിയ ധവാൽ കുൽക്കർണിയും ശുഭം ദുബെയുമാണ് ഡൽഹിയെ ചുരുട്ടിക്കെട്ടിയത്. മറുപടിക്കിറങ്ങിയ മുംബയ് 35 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (180/6). ആദിത്യ താരെ ( 71) മുംബയ്ക്കായി അർദ്ധസെഞ്ച്വറി നേടി. താരെയാണ് മാൻ ഒഫ് ദമാച്ച്. നവദീപ് സയ്‌നി ഡൽഹിക്കായി മൂന്ന് വിക്കറ്ര് വീഴ്ത്തി.