മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പുതിയ പ്രവർത്തന ശൈലി. ആരോപണങ്ങളെ അതിജകവിക്കും. ആധി ഒഴിവാക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വ്യവസ്ഥകൾ പാലിക്കും. മംഗളകർമ്മങ്ങൾക്ക് നേതൃത്വം. ബന്ധുസഹായമുണ്ടാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കുടുംബത്തിൽ ശാന്തി, സമാധാനം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. സമന്വയ സമീപനം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സർവകാര്യവിജയം. പാരമ്പര്യ പ്രവർത്തികൾ ചെയ്യും. പുതിയ ഗൃഹം വാങ്ങാൻ തീരുമാനം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മത്സര രംഗങ്ങളിൽ വിജയം. ഉത്സവാഹാഘോഷങ്ങളിൽ സജീവം. സത്യാവസ്ഥ അറിഞ്ഞ് പ്രവർത്തിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മിഥ്യാധാണകൾ ഒഴിവാക്കും. യാഥാർത്ഥ്യത്തെ അംഗീകരിക്കും. വേണ്ടപ്പെട്ടവർ വിരുന്നു വരും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ദൂരയാത്രകൾ ചെയ്യും. പ്രവൃത്തികൾ ആത്മാർത്ഥമായി ചെയ്യും. ഗഹനമായ വിഷയങ്ങൾ പരിഹരിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കുടുംബത്തിൽ സമാധാനം. പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
നിരീക്ഷണങ്ങളിൽ വിജയം. പ്രശ്നങ്ങൾക്ക് പരിഹാരം. സഹപ്രവർത്തകർ വിരുന്നു വരും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആഗ്രഹങ്ങൾ സഫലമാകും. വഴിപാടുകൾ ചെയ്യും. വിനോദയാത്ര നടത്തും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അതിഥി സൽക്കാരം നടത്തും. വാക്കുകൾ ഫലപ്രദം. ആദർശങ്ങൾ പാലിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
അപ്രതീക്ഷിതമായ മാറ്റം. സദ്ചിന്തകൾ ഉണ്ടാകും. ജീവിത പുരോഗതി.