വാഴൂർ: ദേവസ്വം ബോർഡിനോടുള്ള പ്രതിഷേധസൂചകമായി ചിലർ അടച്ച ഭണ്ഡാരം പൊലീസെത്തി തുറന്നു. വാഴൂർ വെട്ടിക്കാട് ധർമശാസ്താക്ഷേത്രഗോപുരത്തിലെ കാണിക്കമണ്ഡപത്തിലെ ഭണ്ഡാരമാണ് കഴിഞ്ഞ ദിവസം കാണിക്കയിടാനാവാത്ത വിധം സിമിന്റുപയോഗിച്ച് അടച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചുമതലയിലുള്ള ക്ഷേത്രത്തിലെ ഗോപുരത്തിലെ ഭണ്ഡാരം അടച്ചതിനു ശേഷം കാണിക്കയായി കർപ്പൂരം കത്തിക്കുക എന്ന നിർദ്ദേശവും ഒട്ടിച്ചിരുന്നു. ദേവസ്വംബോർഡ് അധികൃതരുടെ പരാതിയിൽ പള്ളിക്കത്തോട് പൊലീസെത്തിയാണ് നടപടി സ്വീകരിച്ചത്. എന്നാൽ കാണിക്കയർപ്പിക്കരുത്, കർപ്പൂരം കത്തിച്ചാൽ മതിയെന്ന നിർദേശം സമീപത്ത് റോഡിൽ സ്ഥാപിച്ചിട്ടുണ്ട്.