dgp

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊലീസിന് വീഴ്ച വന്നുവെന്ന ആരോപണത്തെ കുറിച്ച് പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സുപ്രീം കോടതിയുടെ വിധിയുള്ളതിനാൽ തന്നെ ഈ മണ്ഡലകാലം പൊലീസിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

ഉന്നത ഉദ്യോഗസ്ഥരെയാണ് ശബരിമലയിൽ സുരക്ഷയ്ക്കായി നിയോഗിച്ചത്. എന്നിട്ടും പൊലീസിന് വീഴ്ചയുണ്ടായെന്ന ആരോപണം ഉണ്ടായത് ഗൗരവമായാണ് കാണുന്നത്. നടയടച്ച ശേഷമാകും പൊലീസിന്റെ നടപടികളെ കുറിച്ച് പരിശോധിക്കുക. സോളാർ കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകും. സരിതയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടരന്വേഷണത്തിന് പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു.