സന്നിധാനം: വീടിന് സമീപത്തുള്ള അമ്പലങ്ങളിൽ പോകാൻ മടിക്കുന്നവരാണ് ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതെന്ന് മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരി. വിശ്വാസികൾക്കിടയിൽ ഭിന്നത സൃഷ്‌ടിക്കുകയാണ് ഇവരുടെ ഉദ്ദേശം. അതിനുവേണ്ടിയാണ് സവർണതയും, അവർണതയും, ഫ്യൂഡലിസവുമെല്ലാം ഇതിനിടയിൽ കൊണ്ടുവരുന്നത്. ധർമ്മസമരമാണ് വിശ്വാസികൾ നടത്തുന്നതെന്നും അനീഷ് നമ്പൂതിരി പറഞ്ഞു.
അയ്യപ്പനെ കാണാനെത്തുന്നവർ ജാതിയും മതവും നോക്കി വരുന്നവരല്ല. ആചാരങ്ങൾ മുറുകെ പിടിക്കേണ്ടത് തന്നെയാണെന്നും മാളികപ്പുറം മേൽശാന്തി വ്യക്തമാക്കി.
അതേസമയം, ഇന്നും മലചവിട്ടാൻ സ്ത്രീകൾ എത്തിയിരുന്നു. ആന്ധ്രാസ്വദേശിനികളായ മൂന്ന് പേരാണ് പമ്പയിലെത്തിയത്. മലകയറാൻ തുടങ്ങിയെങ്കിലും പ്രതിഷേധക്കാരിൽ നിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്ന് ഇവർ മടങ്ങുകയായിരുന്നു.