സന്നിധാനം: യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ വേറിട്ട പ്രതിഷേധവുമായി ഒരു ഒമ്പതുവയസുകാരിയും. ചെന്നൈ സ്വദേശിനിയായ പദ്‌മപൂർണിയാണ് താൻ ഇനി ശബരിമലയിലെത്തുക 41 വർഷത്തിന് ശേഷം മാത്രം എന്ന ബാനറുയർത്തി പ്രതിഷേധിക്കുന്നത്.
'എനക്ക് അയ്യപ്പനെന്നാൽ റൊമ്പ പുടിക്കും. അവരുടെ ധ്യാനത്തെ വന്ത് ലംഘിക്ക കൂടാത്. ഇത് എന്നുടെ മൂന്നാമത്തെ ശബരിമല സന്ദർശനമാണ്. ഇത്‌ക്കപ്പുറം 41 വർഷം കഴിഞ്ഞ് താൻ വരും'- പദ്‌മപൂർണി പറഞ്ഞു. ശബരിമലയിൽ വരാൻ ശ്രമിക്കുന്നവരോട് കാത്തിരിക്കാൻ തയ്യാറാകണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും പദ്‌മപൂർണി വ്യക്തമാക്കി.
അച്ഛൻ രാജരാജനും മറ്റുബന്ധുക്കൾക്കുമൊപ്പമാണ് പദ്‌മപൂർണി ശബരിമലയിലെത്തിയത്. ഹൈന്ദവ വിശ്വാസം അനുസരിച്ച് ജീവിക്കുന്നവരാണ് തങ്ങളെന്നും, തന്റെ മൂത്ത മകൾക്ക് 13 വയസുണ്ടെന്നും അവളും കാത്തിരിക്കാൻ തയ്യാറാണെന്ന തീരുമാനത്തിൽ തന്നെയാണെന്നും രാജരാജൻ പറഞ്ഞു.