leprosy

2005 ഡിസംബർ മാസത്തോടെ ഇന്ത്യയിൽ നിന്നും നിവാരണം ചെയ്ത കുഷ്ഠരോഗം വീണ്ടും പിടിമുറുക്കുന്നു. കേരളത്തിലും ധാരാളം കേസുകൾ ചികിത്സ ലഭിക്കാതെ ഒളിച്ചിരിപ്പുണ്ട് എന്നാണ് കണ്ടെത്താൻ കഴിഞ്ഞു എന്നാണ് ആരോഗ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. കുട്ടികളിലെ കുഷ്ഠരോഗത്തിലും വർധനവുണ്ട്. എന്നാൽ ആരംഭത്തിലേ കണ്ടുപിടിച്ച് ചികിത്സിച്ചാൽ പൂർണമായും ഭേദമാക്കാവുന്ന രോഗമാണ് കുഷ്ഠം. 6 മുതൽ 12 മാസം കൊണ്ട് കുഷ്ഠരോഗത്തെ ഏതവസ്ഥയിലും പരിപൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. എല്ലാ സർക്കാർ ആശുപത്രികളിലും ഇതിനായുള്ള മരുന്ന് സൗജന്യമായി ലഭ്യമാണ്.

കുഷ്ഠ രോഗം ആരംഭകാലത്ത് തന്നെ തിരിച്ചറിയാൻ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം പ്രത്യക്ഷപ്പെടാറുള്ളത്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം 3 മുതൽ 5 വർഷം വരെയാണ് രോഗാണുക്കൾ കണ്ടു തുടങ്ങുന്നത്.