land-cruiser

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും 80 കോടിയുടെ ആഡംബര കാറുകൾ വാങ്ങാനൊരുങ്ങുന്നു. ടൊയോട്ട ലാൻഡ് ക്രൂയിസർ, ഇന്നോവ ക്രിസ്റ്റ, സ്‌കോർപിയോ തുടങ്ങിയ വാഹനങ്ങളാണ് പഞ്ചാബ് സർക്കാർ വാങ്ങാൻ ഒരുങ്ങുന്നത്.

മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്‌ വേണ്ടി ബുള്ളറ്റ് പ്രൂഫ് സുരക്ഷയുള്ള ലാൻഡ് ക്രൂയിസറാണ് വാങ്ങുന്നത്. ഇതുകൂടാതെ 15 ലാൻഡ് ക്രൂയിസറുകൾ വേറെയുമുണ്ട്. നിലവിൽ മിസ്‌തുബിഷി മോണ്ടിറോയിലായിരുന്നു അമരീന്ദർ സിങ്ങിന്റെ യാത്ര.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാർക്കായി 13 സ്‌കോർപിയോയും വാങ്ങും. സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർമാർക്കായി മാരുതി ഡിസയർ, എർട്ടിഗ,ഹോണ്ട അമേസ് തുടങ്ങി 14 കാറുകൾ വാങ്ങാനും തീരുമാനമായിട്ടുണ്ട്.